ഇടുക്കിയില്‍ വീട്ടിൽ സൂക്ഷിച്ചിരുന്ന മ്ലാവിൻ കൊമ്പുകള്‍ പിടികൂടി

Published : Jan 04, 2017, 07:04 PM ISTUpdated : Oct 05, 2018, 03:02 AM IST
ഇടുക്കിയില്‍ വീട്ടിൽ സൂക്ഷിച്ചിരുന്ന മ്ലാവിൻ കൊമ്പുകള്‍ പിടികൂടി

Synopsis

ഇടുക്കി: ഇടുക്കിയിലെ കട്ടപ്പനക്കു സമീപം വീട്ടിൽ സൂക്ഷിച്ചിരുന്ന മ്ലാവിൻ കൊമ്പുകൾ പൊലീസ് പിടികൂടി.  കട്ടപ്പന കൈരളിനഗറിൽ താമസിക്കുന്ന തോണേക്കരയിൽ ടോമി ചാക്കോയുടെ വീട്ടിൽ നിന്നാണിവ കസ്റ്റഡിയിലെടുത്തത്.  ടോമിയുടെ വീട്ടിൽ മ്ലാവിന്‍റെ കൊമ്പുകൾ സൂക്ഷിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.  ഇതേത്തുടർന്ന് കട്ടപ്പന എസ്.ഐ. ടി.സി.മുരുകന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണിവ കണ്ടെത്തിയത്. 

കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്ടിൽ പെയ്ൻറിംഗ് ജോലിക്കു പോയപ്പോൾ അവിടെ നിന്നും എടുത്തു കൊണ്ടു വന്നതാണിതെന്നാണ് ടോമി പൊലീസിനോടു പറഞ്ഞത്.  67 സെൻറീമീറ്റർ വീതം നീളമുള്ളതാണ് രണ്ടു കൊന്പുകളും.  പ്രതിയെയും കൊമ്പുകളും പൊലീസ് വനപാലകർക്ക് കൈമാറി. മ്ലാവിനെ വേട്ടയാടിയത് ആരാണെന്നും എവിടെ നിന്നാണെന്നുമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് വനപാലകർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാല് വോട്ടിന് വേണ്ടി എന്തും പറയാമെന്ന സ്ഥിതി; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ദ്രുവീകരണമായി മാറിയോ?
കൊൽക്കത്ത വിമാനത്താവളത്തിൽ അപകടം: ബേ 51 ൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ വാനിടിച്ചു, വിമാനത്തിൻ്റെ എഞ്ചിന് തകരാർ