ഭര്‍ത്താവിന്റെ ശല്യം സഹിക്കാന്‍ വയ്യ, പോണ്‍ വീഡിയോ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയില്‍

By Web DeskFirst Published Feb 16, 2018, 9:12 AM IST
Highlights

മുംബൈ: ഭര്‍ത്താവിന്റെ അമിത പോണ്‍ വീഡിയോ ആസക്തിയില്‍ മടുത്ത ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. ഭര്‍ത്താവിന്റെ അവസ്ഥ വളരെ ഗുരുതരമാണെന്നും രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 

നിത്യ ജീവിതത്തിലെ പല സുപ്രധാന കാര്യങ്ങളും ഭര്‍ത്താവ് അവഗണിക്കുകയാണെന്നും ജോലിയെയും തന്നെയും അവഗണിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. തന്റെ ശാരീരിക ആവശ്യങ്ങള്‍ പോലും ഭര്‍ത്താവ് അവഗണിക്കുകയാണെന്നും ഈ ഇരുപത്തേഴുകാരി പറയുന്നു. പോണിനോടുള്ള അമിതാസക്തിയെ തുടര്‍ന്ന് ഭര്‍ത്താവ് വിവാഹമോചനത്തിന് തന്നെ നിര്‍ബന്ധിക്കുകയാണെന്നും പരാതിയില്‍ വിശദമാക്കുന്നു. 

2013 ല്‍ കമലേഷ് വശ്വാനി എന്ന് അഭിഭാഷകന്‍ പോണ്‍ വീഡിയോ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരിക്കുകയാണ് യുവതി. അസാധാരണമായ രീതിയില്‍ മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുത്താന്‍ നിര്‍ബന്ധിക്കുകയാണെന്നും ഇത് ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ കാര്യമായ വിള്ളല്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും യുവതി പരാതിപ്പെടുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമത്തിന് പിന്നില്‍ പോണ്‍ വീഡിയോകളുടെ അതിപ്രസരമാണെന്നും യുവതി ആരോപിക്കുന്നു.

കൗമാരം മുതല്‍ ഭര്‍ത്താവ് പോണ്‍ വീഡിയോയ്ക്ക് അടിമയാണെന്നും ഇത് വിവാഹത്തിന് മുമ്പ് അറിഞ്ഞിരുന്നില്ലെന്നും യുവതി വിശദമാക്കുന്നു. ഇപ്പോഴുള്ള യുവാക്കള്‍ക്ക് മുഴുവന്‍ പോണ്‍ വീഡിയോയോട് അമിത താല്‍പര്യമാണെന്നും രാജ്യത്തെ സാങ്കേതിക മികവ് ഇത്തരം വീഡിയോകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ഇത് തടയാന്‍ നിയമ വ്യവസ്ഥിതി നിലപാട് എടുത്തില്ലെങ്കില്‍ രാജ്യത്തിലെ യുവതീ യുവാക്കള്‍ വഴി തെറ്റി പോകുമെന്നും യവതി വിശദമാക്കുന്നു. നേരത്തെ പോണ്‍ വീഡിയോകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിയും കോടതിയെ സമീപിച്ചിരുന്നു

click me!