
വാഷിംഗ്ടണ്‍: ഭാര്യയോട് വഴക്കുണ്ടാക്കി വീടിന് മുകളിലേക്ക് മോഷ്ടിച്ച വിമാനം ഇടിച്ചിറക്കിയ പൈലറ്റിന് ദാരുണാന്ത്യം. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. ഡ്വെയ്ന്‍ യൂദ എന്ന 47 കാരനാണ് ജീവന്‍ നഷ്ടമായത്. ഭാര്യയുമായി വഴക്കുണ്ടാക്കിയ ഡ്വെയ്ന്‍ ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യു്തു. ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഭാര്യയോട് പ്രതികാരം ചെയ്യാന്‍ തെരഞ്ഞെടുത്ത വഴിയായിരുന്നു വിമാനം ഇടിച്ചിറക്കല്‍.
രണ്ട്നില വീടിന് മുകളില്‍ ഇയാള്‍ വിമാനം ഇടിച്ചിറക്കിയ സമയത്ത് ഭാര്യയും മകനും വീടിനുള്ളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്നന് ഭാര്യയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ വീട് പൂർണ്ണമായും കത്തിയമര്‍ന്നു. സംഭത്തിന് പിന്നാലെയെത്തിയ പൊലീസ് നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് ഡ്വെയിന്‍ യൂദയുടെ മൃതദേഹം കണ്ടെടുത്തു.
പരിചയ സമ്പന്നനായ പൈലറ്റാണ് യൂദെ. ഏത് കമ്പനിയുടെതാണ് വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് കണ്ടെത്താനായിട്ടില്ലെന്ന്പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വിമാനവും വീടിന് മുന്നിലുണ്ടായിരുന്ന കാറുകളും മുഴുവനായും കത്തി നശിച്ചു. വിമാനം വീടിന് സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കാതിരുന്നത് മൂലം വന്‍ ദുരന്തമാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam