ഹന്ന അസീസിന്റെ മരണം: ഭര്‍ത്താവ് പിടിയില്‍

Web Desk |  
Published : Sep 05, 2017, 10:53 PM ISTUpdated : Oct 05, 2018, 02:08 AM IST
ഹന്ന അസീസിന്റെ മരണം: ഭര്‍ത്താവ് പിടിയില്‍

Synopsis

കോഴിക്കോട്: കോഴിക്കോട് നന്തി സ്വദേശി ഹന്ന അസീസിന്റെ മരണത്തില്‍ ഭര്‍ത്താവ് മുഹമ്മദ് നബീല്‍ പൊലീസ് കസ്റ്റഡിയില്‍. മേപ്പയൂര്‍ പൊലിസാണ് നബീലിനെ കസ്റ്റഡിയിലെടുത്തത്. .

ബലിപെരുന്നാള്‍ ദിനത്തിലാണ് ഹന്ന അസീസിനെ ഭര്‍തൃ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ കുടുംബം മേപ്പയൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഹന്ന മരിച്ചു. ഹന്നയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേതു ടര്‍ന്നാണ് ഭര്‍ത്താവ്  നബീലിനെ മേപ്പയൂ!ര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബലി പെരുന്നാള്‍ ദിനത്തില്‍ ഇരുവരും ഹന്നയുടെ വീട്ടില്‍ പോയിരുന്നു. ഭര്‍തൃ വീട്ടിലേക്ക് വരുന്നതിനിടെ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും  വീട്ടിലെത്തിയ ഉടനെ കലഹം തുടര്‍ന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് എട്ടുമാസമേ ആയിട്ടുള്ളൂ. ഗര്‍ഭിണിയായ ഹന്നയെ നബീല്‍ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ക്ക് ആരോപണമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാചകവാതക വില വർധന; ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കിൽ, ഓണ്‍ലൈന്‍ ഭക്ഷണവിതരണവും മുടങ്ങും
ഇറാനെതിരായ യുദ്ധം: സൈനിക ആക്രമണം അവസാനിച്ചെന്ന് അമേരിക്ക; ശ്രദ്ധ ഇനി ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി