ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി

Published : Nov 25, 2016, 10:14 AM ISTUpdated : Oct 04, 2018, 07:26 PM IST
ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി

Synopsis

കര്‍ണ്ണാടക സ്വദേശിയുടെ ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആരോപണ വിധേയയായ സ്ത്രീയും അവരുടെ അമ്മയും സഹോദരനും ഇക്കാര്യം ചൂണ്ടിക്കാട്ടി ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ ആത്മഹത്യക്ക് ഉത്തരവാദിയാണെന്നാരോപിച്ച് ഭര്‍ത്താവിനെ വിചാരണക്കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയും വിധി ശരിവെച്ചതിന് പിന്നാലെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ ഭാര്യ ആത്മഹത്യ ചെയ്തത് ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ പര്യാപ്തമായ കുറ്റമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് എല്ലാ കുറ്റങ്ങളും കോടതി ഒഴിവാക്കുകയായിരുന്നു.

നിയമവിരുദ്ധമായതോ അല്ലെങ്കില്‍ സദാചാര വരുദ്ധമായതോ ആയ നടപടിയായി പരസ്ത്രീ ബന്ധത്തെ വിലയിരുത്താം. ഭാര്യയുടെ മനസില്‍ ചില സംശയങ്ങളും ഉണ്ടായെന്നിരിക്കാം. എന്നാല്‍ അത് ഒരു മാനസിക പീഡനമായോ ആത്മഹത്യക്കുള്ള പ്രേരണയായോ കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി. എന്നു കരുതി പീഡനമെന്നാല്‍ അത് ശാരീരിക പീഡനം മാത്രമാണെന്ന് പറയുന്നില്ല. മാനസികമായ പീഡനവും കേസുകളുടെ സ്വഭാവമനുസരിച്ച് ക്രൂരതയായി കണക്കാക്കാം. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചൂണ്ടിക്കാട്ടി ഭാര്യക്ക് വിവാഹമോചനം തേടാമെന്നും കോടതി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം, പൊലീസ് അന്വേഷണം
മകരവിളക്ക്; അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും