
ഹൈദരാബാദ്: സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് ഉണ്ടാകില്ല. രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികയില്‍ മാറ്റം. സഖ്യമോ ധാരണയോ പാടില്ല എന്നത് ഒഴിവാക്കും. രാഷ്ട്രീയ സഖ്യമുണ്ടാകില്ല എന്നാക്കി മാറ്റും. കോണ്‍ഗ്രസ് ബന്ധം പരാമര്‍ശിക്കുന്ന ഭാഗങ്ങളില്‍ മാറ്റം വരും.
ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ചയിലാണ് തീരുമാനം. പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
അതേസമയം, കരട് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യമെങ്കിൽ വോട്ടെടുപ്പ് നടക്കുമെന്ന് പ്രകാശ് കാരാട്ട് ചര്‍ച്ചയുടെ ആരംഭത്തില്‍ പറഞ്ഞിരുന്നു. ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടും. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക പാർട്ടിയിൽ സ്വാഭാവികമാണ്. തീരുമാനമായാല്‍ പിന്നെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഒന്നുമുണ്ടാകില്ല എന്നും കാരാട്ട് വ്യക്തമാക്കി.
തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യച്ചൂരി തുടരണോ എന്ന് തീരുമാനിക്കേണ്ടത് പുതിയ കേന്ദ്ര കമ്മിറ്റിയാണ്. പാർട്ടി കോൺഗ്രസിൽ ബദൽ രേഖ അവതരിപ്പിചത് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുനതിന് തടസമാകില്ലെന്നും കാരാട്ട് വ്യക്തമാക്കി. വോട്ടെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് സ്ഥാനമൊഴിയേണ്ടതില്ല എന്നും കാരാട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam