കഴുതപ്പുലികൾ വളഞ്ഞിട്ട് ആക്രമിച്ച സിംഹത്തിന് തുണയായി പെൺസിംഹം; വീഡിയോ

Published : Dec 04, 2018, 05:44 PM IST
കഴുതപ്പുലികൾ വളഞ്ഞിട്ട് ആക്രമിച്ച സിംഹത്തിന് തുണയായി പെൺസിംഹം; വീഡിയോ

Synopsis

ബിബിസി വൺ ചാനൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് ഡൈനാസ്റ്റി. ഡേവിഡ് ആറ്റൻബറോ അവതരിപ്പിക്കുന്ന പരമ്പരയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. റെഡിനെക്കുറിച്ചുള്ള ആദ്യത്തെ പരമ്പരയാണിത്.   

സിംഹവും കഴുതപ്പുലികളും പരസ്പരം ആക്രമിക്കുന്നത് നമ്മൾ കഥകളിൽ വായിച്ചിട്ടുണ്ടാകും. കുട്ടികളുടെ ഇഷ്ടതാരമായ മൗഗ്ലിയെ ആക്രമിക്കാൻ വരുന്ന ഷേർഖാനെ തുരത്തുന്നത് മിക്കപ്പോഴും കഴുതപ്പുലികളായിരിക്കും. ആ കാഴ്ച കഥകളിലൂടെ മാത്രം വായിച്ചറിഞ്ഞവർക്ക് നേരിട്ട് കാണാൻ അവസരമൊരുക്കുകയാണ് ഡൈനാസ്റ്റി എന്ന പരമ്പര.

അരുവിൽയിൽനിന്ന് വെള്ളം കുടിച്ച് ഇര തേടിയിറങ്ങിയ സിംഹമാണ് 20 ഒാളം കഴുതപ്പുലികളുടെ വലയിൽ കുരുങ്ങിയത്. ആഫ്രിക്കൻ ആൺ സിംഹമായ റെഡ് ആണ് കഴുതപ്പുലികളുടെ ആക്രമണത്തിന് ഇരയായത്. തുടർന്ന് ഏറെ നേരത്തെ പോരാട്ടങ്ങൾക്കൊടുവിൽ റെ‍ഡിന്റെ കൂട്ടുകാരി ടാറ്റു സിംഹം എത്തുകയും കഴുതപ്പുലികളുടെ ഇടയിൽനിന്ന് റെ‍‍‍ഡിനെ രക്ഷിക്കുകയുമായിരുന്നു. തന്നെ കഴുതപ്പുലികളുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ച ടാറ്റുവിനെ സ്നേഹംകൊണ്ട് പൊതിയുകയാണ് റെഡ്. അവർ രണ്ട് പേരും പരസ്പരം തൊട്ടുരുമ്മിയും തലയിട്ടടിച്ചും നടന്ന് നീങ്ങുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

ബിബിസി വൺ ചാനൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് ഡൈനാസ്റ്റി. ഡേവിഡ് ആറ്റൻബറോ അവതരിപ്പിക്കുന്ന പരമ്പരയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. റെഡിനെക്കുറിച്ചുള്ള ആദ്യത്തെ പരമ്പരയാണിത്.   

PREV
click me!

Recommended Stories

കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ
ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍