പ്രതിയെന്ന് തോന്നിയ ഒരാളെ ഹെലികോപ്റ്ററില്‍നിന്ന് പുറത്തേക്ക് എറിഞ്ഞിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്

By Web DeskFirst Published Dec 29, 2016, 9:57 AM IST
Highlights

മുമ്പ് ചെയ്തത് പോലെ ഇനിയും ചെയ്യാന്‍ തനിക്ക് മടിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു. റോഡ്രിഗോ ദുതേര്‍തെ അധികാരമേറ്റതിനു ശേഷം മയക്കു മരുന്നു കേസുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആറായിരത്തോളം പേരെ വെടി്വെച്ചു കൊന്നതായാണ് പൊലീസ് കണക്കുകള്‍. മയക്കുമരുന്ന് വിപത്തിനെ ചെറുക്കാന്‍ എന്ന പേരില്‍ പൊലീസും സായുധ സംഘങ്ങളുമാണ് സംശയമുള്ളവരെ മുഴുവന്‍ കൊന്നൊടുക്കിയത്. മുമ്പ്, മേയറായി പ്രവര്‍ത്തിച്ച 22 വര്‍ഷത്തിനുള്ളില്‍ നിരവധി പേരെ വധിച്ചതായി ഈയിടെ റോഡ്രിഗോ പറഞ്ഞിരുന്നു. 

കഴിഞ്ഞ ആഴ്ച മയക്കുമരുന്നുമായി ആറുപേര്‍ അറസ്റ്റിലായ സംഭവത്തിലും റോഡ്രിഗോ വിവാദ പരാമര്‍ശം നടത്തിയിരുന്നു. താന്‍ സ്ഥലത്തില്ലാതിരുന്നതാണ് അവര്‍ ഇപ്പോള്‍ ജീവനോടെ ഇരിക്കാന്‍ കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് താന്‍ രാജ്യത്തുണ്ടായിരുന്നുവെങ്കില്‍, ഉറപ്പായും അവരെ കൊന്നേനെ എന്നായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. 

click me!