ഐഎഎസ് ഒഫീസര്‍ തെരുവില്‍ മരിച്ച നിലയില്‍

Published : May 17, 2017, 06:15 AM ISTUpdated : Oct 04, 2018, 06:50 PM IST
ഐഎഎസ് ഒഫീസര്‍ തെരുവില്‍ മരിച്ച നിലയില്‍

Synopsis

ലഖ്‌നൗ: ഐഎഎസ് ഒഫീസറെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക കേഡറില്‍പെട്ട യുവ ഐഎഎസ് ഓഫീസറെയാണ് ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലെ റോഡരുകില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2007 ബാച്ച് ഐ.എ.എസ് ഓഫീസര്‍ ആയ അനുരാഗ് തിവാരിയാണ് മരിച്ചത്. രണ്ടു ദിവസമായി ഹസ്രത്ഗഞ്ചിലെ ഒരു ഗസ്റ്റ് ഹൗസില്‍ താമസിച്ചുവരികയായിരുന്നു തിവാരി. ഗസ്റ്റഹീസിനു സമീപമാണ് മൃതദേഹം കണ്ടെത്തിയതും.

വഴിയരുകില്‍ മൃതദേഹം കിടക്കുന്നത് കണ്ട വഴിയാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് തിവാരിയെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിന്‍റെ താടിയില്‍ ചെറിയ മുറിവ് കണ്ടെത്തിയിട്ടുണ്ടെന്നും പ്രഥമദൃഷ്ട്യ മറ്റ് മുറിവുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും പൊലീസ് പറയുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച് സ്വദേശിയാണ് തിവാരി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഇഇ മെയിൻ പ്രൊവിഷണൽ ഉത്തരസൂചികയിൽ പിഴവെന്ന് വ്യാപക പരാതി; പരിശോധിക്കുന്നുവെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി
കണ്ണൂരിൽ സിപിഎം കണക്കെടുപ്പിൽ ശൈലജയും സുമേഷും പിന്നിൽ; പയ്യന്നൂരിൽ കനത്ത വോട്ട് ചോർച്ച, തളിപ്പറമ്പിൽ നേരിയ ഭൂരിപക്ഷമെന്നും വിലയിരുത്തൽ