
ബ്യൂണസ് ഐറിസ്: സീരി എയില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ മൗറോ ഇക്കാര്‍ഡിയെ ഒഴിവാക്കി അര്‍ജന്റീന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. അര്‍ജന്റീന മുന്നേറ്റ നിരയില്‍ യുവന്റസിന്റെ ഡിബാലയും ഹിഗ്വയിനും ഇടം നേടിയപ്പോഴാണ് ഇകാര്‍ഡിക്ക് സ്ഥാനം നഷ്ടമായത്. സീരി എയില്‍ 29 ഗോളുമായി ടോപ് സ്‌കോററായ താരമാണ് ഇക്കാര്‍ഡി. ലിയോണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, ക്രിസ്റ്റിയാന്‍ പാവോന്‍ എന്നിവരും മുന്നേറ്റ നിരയിലുണ്ട്.
മധ്യനിരയില്‍ പി.എസ്.ജി താരം ഡി മരിയക്ക് പിന്തുണയുമായി എ സി മിലാന്‍ താരം ലൂക്കസ് ബിഗ്ലിയും സെവിയ്യ താരം എവര്‍ ബനേഗയും മുന്‍ ബാഴ്സലോണ താരം മഷ്‌കരാനോയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ സിറ്റി താരം ഓട്ടമെന്‍ഡിയുടെ നേതൃത്വത്തില്‍ ഉള്ള പ്രതിരോധ നിരയില്‍ റോമാ പ്രതിരോധ താരം ഫാസിയോയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രധിരോധ താരം മാര്‍ക്കോസ് റോഹോയും ഇടം നേടിയിട്ടുണ്ട്.
ബാറിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സെര്‍ജിയോ റോമെറോയാണ് ഒന്നാം നമ്പര്‍. ചെല്‍സി ഗോള്‍ കീപ്പര്‍ വില്‍ഫ്രഡോ കാബല്ലെറോയും ഇടം നേടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam