ഐസിഐസിഐ മേധാവിയുടെ ഭര്‍തൃസഹോദരനെ വീണ്ടും ചോദ്യം ചെയ്യും

Web Desk |  
Published : Apr 06, 2018, 10:59 AM ISTUpdated : Jun 08, 2018, 05:50 PM IST
ഐസിഐസിഐ മേധാവിയുടെ ഭര്‍തൃസഹോദരനെ വീണ്ടും ചോദ്യം ചെയ്യും

Synopsis

ഐസിഐസിഐ മേധാവിയുടെ ഭര്‍തൃസഹോദനെ വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പില്‍ ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിന്റെ ഭർതൃസഹോദരൻ രാജീവ് കൊച്ചാറിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും.

രാജീവ് കൊച്ചാറിനെ സിബിഐ ഇന്ന് കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച രാജീവ് കൊച്ചാറിനെ ഇന്നലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് സിബിഐ കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

വീഡിയോകോണ്‍ ഗ്രൂപ്പിന് നല്‍കിയ വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസിലാണ്  സിബിഐ നടപടി. കോടികളുടെ വായ്പാ തട്ടിപ്പില്‍ ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിനും ഭര്‍ത്താവിനും എതിരെ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഘ‍ർഷം തുടങ്ങി ആദ്യത്തെ ചർച്ച; സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക അറിയിച്ചു
ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം, തകർത്ത് സൈന്യം; ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ് സൈറൺ മുഴങ്ങി, അതീവ ജാഗ്രത