ഇടുക്കിയിലും സദാചാരപൊലീസ് ആക്രമണം

Published : Feb 28, 2017, 12:40 PM ISTUpdated : Oct 05, 2018, 12:04 AM IST
ഇടുക്കിയിലും സദാചാരപൊലീസ് ആക്രമണം

Synopsis

ഇടുക്കിയിലെ കട്ടപ്പനയിലും സദാചാര പൊലീസ് മോ‍ഡൽ ആക്രമണം നടന്നതായി പരാതി.  സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് ഈട്ടിത്തോപ്പ് സ്വദേശിയായ പതിനാറുകാരനാണ് മർദ്ദനമേറ്റതായി പരാതി ഉയർന്നിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് നാലേകാലോടെയാണ് സംഭവം. ഇരട്ടയാറിലെ സ്വകാര്യ കോളജിൽ പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിക്കാണ്  മർദ്ദനമേറ്റത്. ഇയാൾ തന്റെ വസ്ത്രം വാങ്ങാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. മുൻ സഹപാഠിയും ഒരേ കോളേജിലെ വിദ്യാർത്ഥിനിയുമായ പെൺ സുഹൃത്തിനോട് കഴിഞ്ഞ പരീക്ഷയെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രദേശ വാസിയായ ഷാജി എന്നയാൾ സ്ഥലത്തെത്തി പെൺകുട്ടിയെ പറഞ്ഞുവിട്ട ശേഷം തന്നെ  മർദ്ദിക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്.

ഇയാളിൽ നിന്നും രക്ഷപെട്ട് വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കൾ കുട്ടിയെ നെടുംകണ്ടത്തെ താലൂക്ക് ആശുപതിയിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.  കുട്ടിയുടെ പരാതിയിൽ ചൈൽഡ് ലൈൻ ഷാജിക്കെതിരെ കേസെടുത്തു.  കട്ടപ്പന പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  അതേ സമയം വഴിയിൽ ഏറെ നേരം സംസാരിച്ചു കൊണ്ടിരുന്ന കുട്ടികളെ പറഞ്ഞു വിടുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നും ഷാജി പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഴയ ഇടത് VS പുതിയ ഇടതോ? സിപിഎമ്മിലെ പൊട്ടിത്തെറികളുടെ യഥാര്‍ത്ഥ കാരണമെന്ത്?
അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചു; എഐസിസി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സണ്ണി ജോസഫ്