കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി മൂന്നാറിലെ കടയുടമകള്‍

Web Desk |  
Published : May 03, 2018, 04:56 PM ISTUpdated : Jun 08, 2018, 05:52 PM IST
കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി മൂന്നാറിലെ കടയുടമകള്‍

Synopsis

പ്രതിഷേധങ്ങള്‍ക്കിടയില്‍ മൂന്നാറിലെ മുഴുവന്‍ പെട്ടിക്കടകളും ഒഴിപ്പിച്ചു

ഇടുക്കി: മൂന്നാറിലെ അനധിക്യത പെട്ടിക്കടക്കാരെ ഒഴിപ്പിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. പുനരധിവാസം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പെട്ടിക്കടക്കാര്‍ മൂന്നാര്‍ ടൗണില്‍  പ്രകടനം നടത്തി. കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണിലും മെയില്‍ ബസ്‌റിന് സമീപത്തും അനധിക്യതമായി കച്ചവടം നടത്തിയ പെട്ടിക്കടക്കാരെ പഞ്ചായത്തും പോലീസും സംയുക്തമായി ഒഴിപ്പിച്ചിരുന്നു.  ഇവിടെ കച്ചവടം നടത്തിയ 25 പേര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി എ.പി. ഫ്രാന്‍സീസ് യുദ്ധക്കാല അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനായി പൊതുമരാമത്ത് ഓഫീസിന് സമീപത്തും പഴയമൂന്നാര്‍ ബസ് സ്റ്റാന്റിലും ഭൂമി കണ്ടെത്തിയെങ്കിലും സെക്രട്ടറി വിരമിച്ചതോടെ പദ്ധതി നടപ്പിലായില്ല. 

സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെട്ടിക്കടക്കാര്‍ പഞ്ചായത്തിനെയും പോലീസിനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ മൂന്നാര്‍ ഡി.വൈ.എസ്.പി അഭിലാഷിന്റെ നേത്യത്വത്തില്‍ മൂന്നാര്‍ പഞ്ചായത്ത് അസി. സെക്രട്ടറി പി.വി. മനോജ് വീണ്ടും ഒഴിപ്പിക്കലുമായി രംഗത്തെത്തി.  ഒഴിഞ്ഞുപോകുന്നതിന് സമയം നല്‍കിയ കടകള്‍ ഒഴിപ്പിക്കുന്നതിനാണ് അധിക്യതര്‍ എത്തിയത്. 

എന്നാല്‍ നിലവില്‍ ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെട്ടിക്കടക്കാര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് വായ്മൂടിക്കെട്ടി പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ കുത്തിരിക്കുകയും പ്രശ്‌നപരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ സംഭവസ്ഥലത്തെത്തി കടയുടമകളുമായി ചര്‍ച്ചനടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. മെയ് 8ന് മുമ്പ് കടകള്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പ്രതിഷേധങ്ങള്‍ക്കിടയില്‍ മൂന്നാറിലെ മുഴുവന്‍ പെട്ടിക്കടകളും സംഘം ഒഴിപ്പിച്ചു. രാത്രിയില്‍ കടകള്‍ രാത്രി 7 മണിക്കുശേഷം മാത്രമേ പ്രവര്‍ത്തിക്കാര്‍ പാടുള്ളു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ