പാക്കിസ്ഥാനിലാണോ രാമക്ഷേത്രം നിര്‍മ്മിക്കേണ്ടതെന്ന് ഗിരിരാജ് സിംഗ്

By Web DeskFirst Published Feb 6, 2017, 12:17 PM IST
Highlights

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അല്ലെങ്കില്‍ പിന്നെ പാക്കിസ്ഥാനിലാണോ രാമക്ഷേത്രം പണിയേണ്ടതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്.  എഎന്‍ഐയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധച്ച് രാഷ്ട്രീയ രംഗം ചൂടുപിടക്കവേ രാമക്ഷേത്ര നിര്‍മ്മാണവും സജീവമാക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ എന്നാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്ന യതാര്‍ത്ഥ സമയെമന്ന് ഞങ്ങള്‍ക്ക് തീര്‍ച്ചയില്ലെന്നും അയോധ്യയിലോ അഥവാ ഇന്ത്യയിലോ അല്ലെങ്കില്‍ പിന്നെ പാക്കിസ്ഥാനിലാണോ അത് പണിയേണ്ടതെന്നും സിംഗ് ചോദിച്ചു.

ബിജെപി നേതാവ് വിനയ് കത്യാറും രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

യു പി തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടനപത്രിക പുറത്തിറക്കവേ ഭരണഘടനയക്ക് അനുസൃതമായി രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്‍റ് അമിത് ഷായും വ്യക്തമാക്കിയിരുന്നു.

click me!