
മലപ്പുറം: മതസൗഹാർദത്തിന്റെ സന്ദേശവുമായി ക്ഷേത്ര കമ്മിറ്റിയുടെ ഇഫ്താർ വിരുന്ന്. മലപ്പുറം പുന്നത്തല നരസിംഹമൂർത്തി മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയാണ് ഇഫ്താർ ഒരുക്കിയത്. ക്ഷേത്രത്തിന്‍റെ പുനപ്രതിഷ്oക്കായി ജാതി മത വ്യത്യാസമില്ലാതെ കഴിഞ്ഞ വർഷം നാട്ടുകാർ ഇവിടെ ഒന്നിച്ചിരുന്നു.അന്ന് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നോമ്പെടുക്കുന്ന മുസ്ലീം മത വിശ്വാസികൾക്കായി ഇഫ്താർ വിരുന്നും ഒരുക്കി.
നാടിന്‍റെ മതേതരത്വത്തിന് നല്ല മാതൃകയായതോടെ ഇഫ്താർ ഇനി കഴിയുന്ന കാലം മുഴുവൻ നടത്തണമെന്ന തീരുമാനത്തിലാണ് ക്ഷേത്ര കമ്മിറ്റി. മാംസാഹാരം പൂർണമായും ഒഴിവാക്കി പഴങ്ങളും പച്ചക്കറി ബിരിയാണിയടക്കമുള്ളവയായിരുന്നു നോമ്പുതുറ വിഭവങ്ങൾ. ജാതി മത വ്യതാസമില്ലാത്ത കൂടി ചേരലിനാണ് ക്ഷേത്ര കമ്മിറ്റയുടെ ഇഫ്താർ സംഗമം നാട്ടുകാർക്ക് അവസരം ഒരുക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam