സൗദിയില്‍ ഇഗ്നോ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് വീണ്ടും അംഗീകാരം

By Web DeskFirst Published Aug 17, 2016, 8:30 PM IST
Highlights

മൂന്നു വര്‍ഷം മുമ്പാണ് വിദേശ രാജ്യങ്ങളിലുള്ള ഇഗ്നോ സെന്‍ററുകളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയത്. വിദേശത്ത് ഇഗ്നോയുടെ സ്റ്റഡിസെന്ററുകള്‍ ഇല്ലാത്തതിനാല്‍ അവിടെ നിന്ന് അഡ്മിഷന്‍ നല്‍കേണ്ടതില്ല എന്നായിരുന്നു ഇഗ്നോ മാനേജ്മെന്‍റിന്‍റെ തീരുമാനം. 

എന്നാല്‍ വിദേശത്ത് അഡ്മിഷനും പരീക്ഷയും മാത്രം നടത്തി വന്നിരുന്ന സെന്‍ററുകള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവര്‍ക്ക് അടച്ചു പൂട്ടിയ സെന്‍ററുകള്‍ നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ സൗദി ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലെ ഇഗ്നോ കേന്ദ്രങ്ങള്‍ക്ക് വീണ്ടും പ്രവര്‍ത്തനാനുമതി ലഭിച്ചത്.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് വിദേശത്ത് കേന്ദ്രങ്ങള്‍ അനുവദിച്ചു കിട്ടാന്‍ പ്രയാസമാണു. അതുകൊണ്ടാണ് അഡ്മിഷനും പരീക്ഷയും മാത്രം നടത്തുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രങ്ങള്‍ക്ക് വീണ്ടും അനുമതി ലഭിച്ചത് ഉപരിപഠനത്തിനായി വിദൂര വിദ്യാഭാസ കോഴ്‌സുകളെ ആശ്രയിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസമാകും.

click me!