ഐഎച്ച്ആർഡി നിയമനം; വി.എസിന്‍റെ മകൻ കുറ്റവിമുക്തൻ

Published : Jan 10, 2018, 10:50 AM ISTUpdated : Oct 04, 2018, 07:31 PM IST
ഐഎച്ച്ആർഡി നിയമനം; വി.എസിന്‍റെ മകൻ കുറ്റവിമുക്തൻ

Synopsis

തിരുവനന്തപുരം: ഐഎച്ച്ആർഡി നിയമന വിവാദത്തിൽ വി.എസ് അച്യുതാനന്ദന്‍റെ മകൻ വി.എ. അരുണ്‍ കുമാർ കുറ്റവിമുക്തൻ. അരുണ്‍ കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് നടപടി. അരുണ്‍ കുമാറിന് ഐഎച്ച്ആർഡിയിൽ നിയമനവും സ്ഥാനക്കയറ്റവും നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണ് എന്നാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്.

അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് നടന്ന നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് നിയമസഭാ സമിതിയും കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ അരുണ്‍ കുമാറിന്‍റെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന രവീന്ദ്രൻ നായരുടെ നിയമനവും നിയമവിരുദ്ധമല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ