ഡിജിറ്റൽ നാണയങ്ങളുടെ നിയമവിരുദ്ധ കൈമാറ്റം തടയും; 3 ഇൻഷുറൻസ് കമ്പനികൾ ഒന്നാക്കും

By Web DeskFirst Published Feb 1, 2018, 12:58 PM IST
Highlights

ദില്ലി:  ദില്ലി:  ബിറ്റ് കോയിൻ അടക്കമുള്ളവയുടെ നിയമവിരുദ്ധ കൈമാറ്റം തടയുമെന്ന് അരുണ്‍ ജെയ്റ്റ്ലി. പൊതുമേഖലയിലെ 3 ഇൻഷുറൻസ് കമ്പനികൾ ഒന്നാക്കും. നാഷണൽ ഇൻഷുറൻസ്, ഓറിയന്‍റൽ, യുണൈറ്റഡ് ഇന്ത്യാ കമ്പനികൾ ഒന്നാക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി. ഓഹരി വിറ്റഴിക്കലിലൂടെ ഒരു ലക്ഷം കോടി സമാഹരിക്കാനാകും.  ചില നിയന്ത്രണങ്ങളോടെ സ്വർണ്ണം നിക്ഷേപം പ്രോത്സാഹിക്കും. 600 റെയിൽവേ സ്റ്റേഷനുകൾക്ക് സമഗ്ര വികസന പദ്ധതി. 150 കിലോമീറ്റർ സബർബൻ റെയിൽവേ 40000 കോടി അനുവദിച്ചു. 250 കോടി വരുമാനമുള്ള കമ്പനികളുടെ കോർപറേറ്റ് നികുതി 25 ശതമാനം വര്‍ദ്ദിപ്പിച്ചു. ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല, പഴയ ഘടന നിലനിൽക്കും. 

click me!