തൃശൂരിൽ 100 കിലോയിലധികം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; അഞ്ച് പേര്‍ പിടിയില്‍

Published : Nov 19, 2017, 01:24 AM ISTUpdated : Oct 04, 2018, 06:48 PM IST
തൃശൂരിൽ 100 കിലോയിലധികം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; അഞ്ച് പേര്‍ പിടിയില്‍

Synopsis

തൃശൂര്‍: തൃശൂരിൽ എക്സൈസ് പരിശോധനയിൽ നൂറു കിലോയിലധികം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ച് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പരിശോധനയിൽ 10 ലിറ്റർ വ്യാജമദ്യവും പിടികൂടി. ലഹരി മരുന്ന് വിൽപനയ്ക്കെതിരെ തൃശൂർ ചേർപ്പ് എക്സൈസ് നടത്തിയ ഓപ്പറേഷൻ വിമുക്തിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. 

പഴുവിൽ, പെരിങ്ങോട്ടുകര,ഒല്ലൂർ എന്നീ സ്ഥലങ്ങളിൽ നിന്നാണ് 104 കിലോ വരുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. പാൻമസാലയും പശ രൂപത്തിലുള്ള ലഹരി വസ്തുക്കളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചു പേരെ പൊലീസ്  പിടികൂടി. തൃശൂർ മെഡിക്കൽ കോളജ് പരിസരത്ത് കോലഴി എക്സൈസ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കവറുകളിലാക്കി വിൽക്കുന്ന വ്യാജമദ്യം പിടികൂടി. 

അമ്പത് പാക്കറ്റുകളിലായി ഏഴര ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. 25 പാക്കറ്റ് വീതമുള്ള രണ്ട് പാഴ്സൽ പാക്കറ്റുകളാണ് കണ്ടെത്തിയത്. ഇത് ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വച്ച്  വിൽപന നടത്താൻ  നിർമ്മിച്ചതാണെന്നാണ്  എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി