ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞത് താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയെന്ന് എലിസ

By Web DeskFirst Published Apr 26, 2018, 11:30 AM IST
Highlights

കോവളത്തിന് സമീപം തിരുവല്ലത്ത് കണ്ടെത്തിയ കണ്ടെത്തിയ അ‍ജഞാത മൃതദേഹം വിദേശ വനിത ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: താൻ ആദ്യമേ പറഞ്ഞെ കാര്യങ്ങളാണ് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതെന്ന് ലിഗയുടെ സഹോദരി എലിസ. മരണ കാരണം എന്താണെന്നാണ് കാത്തിരിക്കുന്നത്. ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തില്‍ 
ഇന്ന് ഡി.ജി.പിയെ വീണ്ടും കാണും. സത്യം തെളിയും വരെ നിയമപോരാട്ടം തുടരും.  ഇന്ത്യ വിട്ടു പോകില്ല. യഥാർത്ഥ പ്രതികളെ തന്നെയാകണം പിടികൂടേണ്ടതെന്നും സമ്മർദ്ദങ്ങൾ അന്വേഷണ സംഘത്തെ ബാധിക്കരുതെന്നും എലിസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോവളത്തിന് സമീപം തിരുവല്ലത്ത് കണ്ടെത്തിയ കണ്ടെത്തിയ അ‍ജഞാത മൃതദേഹം വിദേശ വനിത ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും സഹോദരി എലിസയുടെ രക്ത സാമ്പിളുമാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ലിഗയുടെ മൃതദേഹത്തിന്റെ പഴക്കം കാരണമാണ് പരിശോധനാഫലം വൈകിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കോടതി വഴി പരിശോധനാ ഫലം ഇന്നുതന്നെ പൊലീസിന് കൈമാറും. 

അതേ സമയം ഫൊറന്‍സിക് റിപ്പോര്‍ട്ട് നാളെ മത്രമേ ലഭിക്കുകയുള്ളു. രാസപരിശോധന ഫലം വൈകുന്നത് കൊണ്ടായിരുന്നു കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കാന്‍ പോലീസ് മടിച്ചിരുന്നത്. അതേ സമയം കോവളത്ത് നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പരിസരത്തുള്ള ഏതാനും പേരെ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.

click me!