ഐഎംഎയുടെ മാലിന്യ പ്ലാന്‍റ്; പരിസ്ഥിതി ആഘാത പഠനം വീണ്ടും പരിശോധിക്കും

Published : Jan 07, 2018, 05:29 PM ISTUpdated : Oct 04, 2018, 07:55 PM IST
ഐഎംഎയുടെ മാലിന്യ പ്ലാന്‍റ്; പരിസ്ഥിതി ആഘാത പഠനം വീണ്ടും പരിശോധിക്കും

Synopsis

തിരുവനന്തപുരം: ഐഎംഎ പാലോട് സ്ഥാപിക്കുന്ന ആശുപത്രി മാലിന്യ സംസ്ക്കരണ പ്ലാന്റിന് വേണ്ടി നടത്തിയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് വീണ്ടും പരിശോധിക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടറുടെ തീരുമാനം. നാളെ മുതൽ സ്ഥിരം സമരപ്പന്തൽ കെട്ടി പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. ഇനി എല്ലാം സർക്കാർ തീരുമാനിക്കട്ടെയെന്നാണ് ഐഎംഎ 

അണ്ണാമലൈ സർവ്വകലാശാലയാണ് ഐഎംഎക്ക് വേണ്ടി പരിസ്ഥിതി ആഘാത പഠനം നടത്തിയത്. പഠനസംഘത്തിൽ പരിസ്ഥിതി പഠന വിദഗ്ധർ ഇല്ലെന്ന ആക്ഷേപം പരിസ്ഥിതി പ്രവർത്തകർ നേരത്തെ ഉന്നയിച്ചിരുന്നു. പദ്ധതി പ്രദേശത്തിന് അടുത്തുള്ള പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനെ ഒഴിവാക്കിയതും വിവാദമായിരുന്നു. 

പ്ലാന്റിന് പച്ചക്കൊടി കാട്ടുന്ന റിപ്പോർട്ട് തള്ളണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയുടെയും നാട്ടുകാരുടെയും ആവശ്യം. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട്  പരിശോധിക്കാനുള്ള കലക്ടറുടെ തീരുമാനം. ടിബിജിആർഐയുടെ പരിശോധനാ റിപ്പോർട്ട് കൂടി ചേർത്തായിരിക്കും കലക്ടർ സർക്കാറിന് അന്തിമ റിപ്പോർട്ട് നൽകുക. 

അനുമതിക്കുള്ള അപേക്ഷ മുന്നിലുള്ള സർക്കാർ തീരുമാനം എടുക്കട്ടയെന്നാണ് കോഴിക്കോട് ചേർന്ന ഐഎംഎ നേതൃയോഗത്തിന്റെ നിലപാട് . അതിനിടെ പ്ലാന്റിനെതിരെ നാള മുതൽ സമരം കൂടുതൽ ശക്തമാക്കാൻ അഗസ്ത്യമല കൺസർവേഷൻ ഫോറം പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം, തലയ്ക്ക് പരിക്ക്