സ്കൂള്‍ പ്രവേശനത്തിനു വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നു

Published : Jun 15, 2016, 05:12 AM ISTUpdated : Oct 05, 2018, 01:19 AM IST
സ്കൂള്‍ പ്രവേശനത്തിനു വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നു

Synopsis

തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്കു സ്കൂളുകളില്‍ പ്രവേശനം നല്‍കരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണു വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

പ്രതിരോധ കുത്തിവയ്പ്പുകള്‍ കുട്ടികളുടെ ആരോഗ്യത്തിന്റെ പ്രധാന ഘടകമായതിനാല്‍ അത് കുട്ടികളുടെ അവകാശമായി പരിഗണിക്കപ്പെടണമെന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനു വിമുഖത കാണിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. ഇതു തടയുന്നതിന്റെ ഭാഗമായാണ് സ്കൂള്‍ അഡ്മിഷന് ഇതു നിര്‍ബന്ധമാക്കുന്നത്.

നിലവിലുള്ള വിദ്യാര്‍ഥികളുടെ ഇമ്യൂണൈസേഷന്‍ സ്റ്റാറ്റസെടുക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം; എൻഡിഎയിൽ ഭിന്നത, വിഷയം ആശങ്ക ഉണർത്തുന്നതെന്ന് ചിരാഗ് പാസ്വാൻ
18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം; മഞ്ഞുമലയിൽ വൺ-സ്കിഡ് ലാൻഡിങ് നടത്തി