ഏ കെ 47 സ്റ്റമ്പാക്കി ഭീകരരുടെ ക്രിക്കറ്റ് കളി; വീഡിയോ വൈറല്‍

Published : Jul 15, 2017, 07:01 PM ISTUpdated : Oct 04, 2018, 07:20 PM IST
ഏ കെ 47 സ്റ്റമ്പാക്കി ഭീകരരുടെ ക്രിക്കറ്റ് കളി; വീഡിയോ വൈറല്‍

Synopsis

ശ്രീനഗര്‍: ഏ കെ 47 തോക്കുകള്‍ സ്റ്റമ്പാക്കി ഭീകരര്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അഞ്ച് ഭീകരരാണ് ആസ്വദിച്ച് ക്രിക്കറ്റ് കളിക്കുന്നത്. എല്ലാവരുടെയും തോളില്‍ തോക്കുകള്‍ തൂങ്ങിക്കിടക്കുന്നതും കാണാം.

ദക്ഷിണ കാശ്മീരില്‍ നിന്നും എടുത്തതാണ് എന്നു കരുതപ്പെടുന്ന വീഡിയോയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഏതു ഭീകരവാദി ഗ്രൂപ്പില്‍ പെട്ടവരാണ് വീഡിയോയില്‍ ഉള്ളതെന്നും ഇതുവരെ വ്യക്തമല്ല. വിയോണ്‍ (WION) എന്ന യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുള്ള വീഡിയോ ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലാണ് പുറത്തുവിട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിനൊപ്പം, എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ തയ്യാർ'; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് മോദി
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി സംഘം, ഇടപെട്ട് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി