
പൂന: പശുവിന്റെ പേരിൽ ആക്രമണം നടത്തുന്ന ഗോരക്ഷകരെ ജനക്കൂട്ടം കൈകാര്യം ചെയ്തു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലാണ് അൻപതിനടുത്ത് വരുന്ന ജനക്കൂട്ടം ഗോരക്ഷകരെ ആക്രമിച്ചത്. ഷ്രിഗോഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ആക്രമണത്തിനു തൊട്ടുമുന്പ് പശുക്കളുമായി പോയ ടെംപോ വാൻ തടഞ്ഞ് ഗോരക്ഷകർ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോരക്ഷകർക്കു നേർക്ക് തിരിച്ചടിയുണ്ടായത്. ആക്രമണത്തിൽ നിരവധി ഗോരക്ഷാ പ്രവർത്തകർക്കു പരിക്കേറ്റു.
പോലീസിനൊപ്പമാണ് ഗോരക്ഷകർ പശുവുമായി പോയ വാഹനം തടഞ്ഞത്. തിരിച്ചടി ലഭിച്ചതിനു പിന്നാലെ ഗോരക്ഷകർക്കെതിരായ ആക്രമണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പശുവുമായി പോയ വാഹനത്തിന്റെ ഉടമയായ വാഹിദ് ഷെയ്കിനെയും ഡ്രൈവർ രാജു ഫത്രുഭായ് ഷെയ്കിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ശിവശങ്കർ രാജേന്ദ്ര സ്വാമി എന്നയാളാണ് എല്ലാ ശനിയാഴ്ചയും ഷ്രിഗോഡ താലൂക്കിൽ നടക്കുന്ന അനധികൃത പശു വ്യാപാരത്തെ സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. അഖില ഭാരതീയ കൃഷി ഗോസേവാ സംഘിലെ അംഗമാണ് താനെന്നും തനിക്ക് ഗോരക്ഷാ പ്രമുഖ് പദവിയുണ്ടെന്നും ഇയാൾ വാദിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam