യെമനിൽ അറബ് സഖ്യസേന ഹൂതി വിമത‍‍ര്‍ക്കതിരെയുള്ള പോരാട്ടം ശക്തമാക്കി

web desk |  
Published : Jun 30, 2018, 12:41 AM ISTUpdated : Oct 02, 2018, 06:44 AM IST
യെമനിൽ അറബ് സഖ്യസേന ഹൂതി വിമത‍‍ര്‍ക്കതിരെയുള്ള പോരാട്ടം ശക്തമാക്കി

Synopsis

ഭീകരരുടെ താവളങ്ങൾ വളഞ്ഞ് ആയുധ സന്നാഹങ്ങൾ തകർക്കുകയും രക്ഷപ്പെടാനുള്ള പഴുതുകൾ ഇല്ലാതാക്കുകയുമാണ് സഖ്യ സേനയുടെ ലക്ഷ്യം.

യെമന്‍:  യെമനിൽ അറബ് സഖ്യസേന ഹൂതി വിമത‍‍ര്‍ക്കതിരെയുള്ള പോരാട്ടം ശക്തമാക്കി. 106 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 18 പേര്‍ പിടിയിലായി. അതിനിടെ, ഹൂതികൾ യെമനിലും സൗദിയിലും ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നത് ഇറാൻ നിർമിത ആയുധങ്ങളാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. അറബ് സഖ്യ സേന വ്യോമ - കര യുദ്ധം ശക്തമാക്കിയതോടെ ചെറുസംഘങ്ങളായി ഒറ്റപ്പെട്ട ഹൂതി വിമതര്‍ താവളങ്ങൾ ഉപേക്ഷിച്ചു രക്ഷപ്പെടുന്നതായാണ്. താഹിത ജില്ലയിലാണ് ഏറ്റവും പുതിയ സൈനിക നീക്കം. ബാക്കിയുള്ള മേഖലകളിൽനിന്നും തീവ്രവാദികളെ തുടച്ചുനീക്കാൻ വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കും.

ഭീകരരുടെ താവളങ്ങൾ വളഞ്ഞ് ആയുധ സന്നാഹങ്ങൾ തകർക്കുകയും രക്ഷപ്പെടാനുള്ള പഴുതുകൾ ഇല്ലാതാക്കുകയുമാണ് സഖ്യ സേനയുടെ ലക്ഷ്യം. പോരാട്ടത്തില്‍ 106 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 18 പേര്‍ പിടിയിലായി. പിടിയിലായവരിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടർന്നുള്ള മുന്നേറ്റം. വൻതോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജബൽ അൽ ഹൽഖും, അൽ കർബ്, സബീത്, റകീസ മലനിരകൾ, ജാലിസ് മലനിരകൾ എന്നിവിടങ്ങൾ സഖ്യസേനയുടെ നിയന്ത്രണത്തിലായി. ഹൂതികൾ താവളമാക്കിയിരുന്ന പല ഗ്രാമങ്ങളും കൃഷിയിടങ്ങളും മോചിപ്പിച്ചു. അതേസമയം സൗദിക്കുനേരെ ഹൂതികൾ ആക്രമണം നടത്തിയ മിസൈലുകളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇറാന്‍റെ പങ്കു വ്യക്തമാണെന്ന് യുഎസിലെ രാഷ്ട്രീയകാര്യ വിദഗ്ധ റോസ്മേരി എ.ഡികാർലോ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ