
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ എണ്ണം 19 -ലക്ഷം കഴിഞ്ഞെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ. ഗാര്‍ഹിക രംഗത്ത് പണിയെടുക്കുന്നവരെ ഒഴിവാക്കി സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ളവരുടെ മാത്രം കണക്കാണിത്.കുവൈറ്റ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണം 19,38,243 ആണന്ന്. ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കി കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. ഒരു വര്‍ഷത്തിനുള്ളില്‍ കുവൈറ്റിലെ തൊഴില്‍ശക്തി 1.9 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.
തൊഴില്‍ മേഖലയില്‍ സ്വദേശി പൗരന്‍മാരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ 8.6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശികളായ സ്ത്രീ തൊഴിലാളികളുടെ എണ്ണം 10.2 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഏഷ്യയില്‍നിന്നുള്ളവരാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍നിന്ന് കുവൈറ്റിലെത്തിയവരുടെ എണ്ണം 14.1 ശതമാനം വര്‍ധിച്ച് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഈജിപ്ത് പൗരന്‍മാരാണ് രണ്ടാം സ്ഥാനത്തുള്ളത്.വിദേശ തൊഴിലാളികളില്‍ 59.7 ശതമാനവും സ്വകാര്യ മേഖലയിലാണ് പണിയെടുക്കുന്നത്. എന്നാല്‍, 79.7 ശതമാനവും സ്വദേശികള്‍ സര്‍ക്കാര്‍ മേഖലയിലാണ് ജോലിചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam