ഇന്ദര്‍കുമാറിന്‍റെ 'ആത്മഹത്യ വീഡിയോ' വ്യാജം

Web Desk |  
Published : May 16, 2018, 12:16 PM ISTUpdated : Oct 02, 2018, 06:36 AM IST
ഇന്ദര്‍കുമാറിന്‍റെ 'ആത്മഹത്യ വീഡിയോ' വ്യാജം

Synopsis

മരിച്ച നടന്‍ ഇന്ദര്‍ കുമാറിന്‍റെ ആത്മഹത്യ ഭീഷണി മുഴക്കുന്ന വീഡിയോ പ്രചരിക്കുന്നതില്‍ വിശദീകരണവുമായി കുടുംബം

മുംബൈ: മരിച്ച നടന്‍ ഇന്ദര്‍ കുമാറിന്‍റെ ആത്മഹത്യ ഭീഷണി മുഴക്കുന്ന വീഡിയോ പ്രചരിക്കുന്നതില്‍ വിശദീകരണവുമായി കുടുംബം.  കഴിഞ്ഞ ജൂലൈ 28 ന്  പിറന്നാളിനു തലേദിവസം ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഇന്ദര്‍ കുമാര്‍ അന്തരിച്ചത്. സ്വാഭാവിക മരണമായിരുന്നു ഇദ്ദേഹത്തിന്‍റെത്. അതിന് പിന്നാലെയാണ് കഴിഞ്ഞ വാരം ഒരു വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചത്.

.എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥ വീഡിയാ അല്ല എന്നാണ് ഇദ്ദേഹത്തിന്‍റെ ഭാര്യ പറയുന്നത്. ഒന്നര വര്‍ഷം മുമ്പ് ഷൂട്ട് ചെയ്ത ഫാട്ടി പാഡി ഹൈയാര്‍ എന്ന ചിത്രത്തിലെ രംഗമാണ് ഇത് ചിലര്‍ ഓണ്‍ലൈനില്‍ ഇട്ടതാണെന്നാണ് നടന്‍റെ ടീം പറയുന്നത്. സിനിമയിലെ സീനുകള്‍ യഥാര്‍ത്ഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നതില്‍ സങ്കടമുണ്ട് എന്ന് താരം പറഞ്ഞു. ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. ഇരുപതോളം ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ്  ഇന്ദര്‍ കുമാര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി.കെ ശശിയെ നിലം തൊടാൻ അനുവദിക്കില്ല , കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ  എടുത്തു കളയും : എ വിജയരാഘവൻ
പാർട്ടിക്കുള്ളിലെ കലാപം വോട്ടിലേക്കും; കമ്യൂണിസ്റ്റ് കോട്ടയിൽ വിള്ളൽ വീഴുമോ; പയ്യന്നൂരിൽ ആര് ജയിക്കും?