വിജയ് മല്ല്യയെ ഇന്ത്യയിലെത്തിക്കാനാവില്ലെന്ന് ബ്രിട്ടന്‍

Published : May 11, 2016, 04:51 AM ISTUpdated : Oct 05, 2018, 02:59 AM IST
വിജയ് മല്ല്യയെ ഇന്ത്യയിലെത്തിക്കാനാവില്ലെന്ന് ബ്രിട്ടന്‍

Synopsis

മല്യയെ ഉടന്‍ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കത്തുനല്‍കിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ രാജ്യത്ത് എത്തിച്ചുതന്നെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്ത്യയുടെ നീക്കം. ഇതിന് മുന്നോടിയായി വിജയ് മല്ല്യയെ തിരികെയെത്തിക്കാന്‍ കടുത്ത നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു. തട്ടിപ്പ് കേസില്‍ മുംബൈയിലെ പ്രത്യേക കോടതി മല്ല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും മല്ല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയ നടപടിയാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 1979ല്‍ ഉണ്ടാക്കിയ ചട്ടങ്ങള്‍ പ്രകാരം പാസ്‌പോര്‍ട്ട് റദ്ദാക്കിയത്കൊണ്ടുമാത്രം ഒരാളെ നാടുകടത്താനാവില്ലെന്നാണ് ബ്രിട്ടന്റെ വാദം. അതേസമയം മല്ല്യക്കെതിരായ ആരോപണത്തിന്റെ ഗൌരവം തങ്ങള്‍ മനസിലാക്കുന്നുവെന്നും  പരസ്‌പരമുള്ള നിയമസഹകരണത്തിലൂടെ വിജയ് മല്ല്യയെ ഇന്ത്യയിലെത്തിക്കാനുള്ള എല്ലാ സഹായവും നല്‍കാമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതിരോധസേനകൾക്ക് 'ബി​ഗ് ഡീൽ': 79000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് അനുമതി, 3 സേനകൾക്കായി പുതിയ ആയുധങ്ങൾ വാങ്ങും
ബാങ്ക്, എടിഎം: 2026ൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ