
കറാച്ചിയിൽ നിന്ന് ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ വിമാന സര്‍വ്വീസുകളാണ് വെട്ടിച്ചുരുക്കിയത്. ലാഹോറിൽ നിന്ന് ദില്ലിയിലേക്കുള്ള സർവ്വീസുകൾ തുടരും. ഉറി ഭീകരാക്രമണത്തിന് ശേഷം യാത്രക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് പാകിസ്ഥാന്‍റെ തീരുമാനം.
നാലാഴ്ചയായി വിമാനസര്‍വ്വീസുകളിൽ ചിലത് റദ്ദാക്കിയതിന് പിന്നാലെയാണ് സര്‍വ്വീസ് പൂര്‍ണമായി നിര്‍ത്താനുള്ള തീരുമാനം. ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് വിമിനസർവ്വീസില്ല. ആഴ്ചയിൽ അഞ്ച് സര്‍വ്വീസുകളാണ് പാകിസ്ഥാൻ ഇന്‍റര്‍നാഷണൽ എയർലൈൻസ് ഇന്ത്യയിലേക്ക് നടത്തുന്നത്. കറാച്ചിയിൽ നിന്ന് ദില്ലിയിലേക്ക് ഒരു സര്‍വ്വീസും ലാഹോറിൽ നിന്ന് ദില്ലിയിലേക്കും കറാച്ചി-മുംബൈ റൂട്ടിലും രണ്ട് വീതവും വിമാനങ്ങൾ സര്‍വ്വീസ് നടത്തുന്നുണ്ടുണ്ട്.
പുലർച്ചെ അഞ്ച് മണിയോടെ ജമ്മുകശ്മീരിലെ നൗഷാര സെക്ടറിലെ നാല് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാകിസ്താൻ സേന വെടിവയ്പ്പ് നടത്തിയത്. പ്രകോപനമില്ലാതെ പാക്സഥാൻ നടത്തിയ വെടിവയ്പ്പിനെതിരെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ആക്രമമത്തിൽ ആർക്കും പരിക്കുകളില്ല.
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെകുറിച്ച് വിദേശകാര്യ ആഭ്യന്തരസെക്രട്ടറിമാരും ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസും വിദേശകാര്യങ്ങൾക്കുള്ള പാർലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റിക്ക് മുന്നിൽ വിശദീകരിച്ചേക്കും. ചൊവ്വാഴ്ച്ചയാണ് ശശി തരൂർ അധ്യക്ഷനായ സമിതിയുടെ യോഗം. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സമിതി അംഗമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam