ഇന്ത്യ -സൗദി വാണിജ്യ ബന്ധം വളർച്ചയുടെ പാതയിലെന്ന് വിദഗ്ധർ

Published : Feb 15, 2018, 12:15 AM ISTUpdated : Oct 05, 2018, 01:21 AM IST
ഇന്ത്യ -സൗദി വാണിജ്യ ബന്ധം വളർച്ചയുടെ പാതയിലെന്ന് വിദഗ്ധർ

Synopsis

സൗദി: ഇന്ത്യ -സൗദി വാണിജ്യ ബന്ധം വളർച്ചയുടെ പാതയിലെന്ന് നയതന്ത്ര വിദഗ്ധർ. 'ഇന്ത്യ-സൗദി സാമ്പത്തിക സഹകരണവും നിക്ഷേപ സാധ്യതകളും' എന്ന വിഷയത്തിൽ റിയാദിൽ നടന്ന സെമിനാറിലാണ്ഈ നിരീക്ഷണം. പ്രവാസികൾ സൗദിയിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ സ്ഥാനപതി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.

ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചക്ക് ഇത് കരുത്തുപകരുമെന്നും സെമിനാര്‍ വിലയിരുത്തി. ജനാദ്രിയ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാറിൽ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ.സൗദ് മുഹമ്മദ് അൽ സാത്തി, ഇന്ത്യൻ കൌൺസിൽ ഫോർ വേൾഡ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ നളിൻ സൂരി എന്നിവർ സംസാരിച്ചു.

ഇരു രാജ്യങ്ങളിലെയും സംരംഭകർക്ക്‌ നിക്ഷേപത്തിനായി ധാരാളം സാധ്യതകളുണ്ടെങ്കിലും അതൊന്നും ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടുന്നില്ലെന്നും അറബ് ചേംബറിന്റെയും ഗൾഫ് ചേംബറിന്റയും ഭാരവാഹികൾ സെമിനാറിൽ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളിലെയും വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും സെമിനാറിൽ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം
രണ്ട് ദിവസത്തെ സന്ദർശനം, ഉപരാഷ്ട്രപതി 29 ന് തിരുവനന്തപുരത്ത്