പാക് സേന പിടികൂടിയ ജവാനെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്ര സമ്മര്‍ദ്ദം ശക്തമാക്കുന്നു

By Web DeskFirst Published Nov 1, 2016, 5:36 AM IST
Highlights

സെപ്തംബര്‍ 29നാണ് അതിര്‍ത്തി ലംഘിച്ചതിന് ചന്തു ബാബുലാല്‍ ചൗഹാന്‍ എന്ന സൈനികനെ പാകിസ്ഥാന്‍ പിടികൂടിയത്. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയ അതേ ദിവസം തന്നെയായിരുന്നു സൈനികനും പിടിയിലായത്.  തുടര്‍ന്ന് സൈനിക ഓപറേഷന്‍സ് ഡയറക്ടര്‍ ജനറാണ് ജവാനെ വിട്ടുനല്‍കണമെന്ന ആവശ്യം പാകിസ്ഥാന്‍ സൈന്യത്തോട് ഉന്നയിച്ചത്. ഇതിനോട് ഇതുവരെ പാകിസ്ഥാന്‍ സൈന്യം പ്രതികരിക്കാതിരുന്നതോടെ നയതന്ത്ര തലത്തില്‍ മോചന ശ്രമങ്ങള്‍ ആരംഭിക്കുന്നത്. വിഷയം സൈന്യം തന്നെ തങ്ങളുടേതായ മാര്‍ഗത്തില്‍ പരിഹരിക്കട്ടെയെന്ന നിലപാടാണ് ഇതുവരെ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരുന്നത്. മോചനം അനിശ്ചിതമായി നീണ്ടതോടെയാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെടും.

click me!