വിയറ്റ്നാമിന് ബ്രഹ്മോസ് മിസൈലുകൾ വിൽക്കാന്‍ കേന്ദ്രം അനുമതി നൽകിയതായി റിപ്പോർട്ട്

By Web DeskFirst Published Jun 3, 2016, 1:39 PM IST
Highlights

വിയറ്റ്നാമിന് ബ്രഹ്മോസ് മിസൈലുകൾ വിൽക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. ഇന്ന് തുടങ്ങിയ സിംഗപ്പൂർ സന്ദർശനം പൂർത്തിയാക്കി വിയറ്റ്നാമിലെത്തുന്ന പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഇക്കാര്യം സംബന്ധിച്ച് ചർച്ചകൾ നടത്തും. വിയറ്റ്‍നാമുമായി പ്രതിരോധ മേഖലയിൽ ഇന്ത്യ സഹകരണം ശക്തമാക്കുന്നതിൽ ചൈന പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സൂപ്പർ സോണിക് കപ്പൽ വേധ മിസൈലായ ബ്രഹ്മോസ് റഷ്യൻ സഹകരണത്തോടെയാണ് ഇന്ത്യ നിർമ്മിക്കുന്നത്.

 

click me!