കുല്‍ദീപിന് മുന്നില്‍ വീണ്ടും മുട്ടിടിച്ച് ഇംഗ്ലണ്ട്; രണ്ടാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

Web Desk |  
Published : Jul 14, 2018, 04:57 PM ISTUpdated : Oct 04, 2018, 02:54 PM IST
കുല്‍ദീപിന് മുന്നില്‍ വീണ്ടും മുട്ടിടിച്ച് ഇംഗ്ലണ്ട്; രണ്ടാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

Synopsis

ട്വന്‍റി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു

ലോ‌ഡ്‌സ്: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യയുടെ പോരാട്ടം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട് തുടക്കം ലഭിച്ചെങ്കിലും കുല്‍ദീപ് യാദവ് പന്തെറിയാനെത്തിയതോടെ കളി മാറുകയാണ്. 69 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ച കുല്‍ദീപ് സ്കോര്‍ ബോര്‍ഡില്‍ 86 എത്തിയപ്പോള്‍ ഇംഗ്ലണ്ടിന് രണ്ടാം പ്രഹരവും നല്‍കി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 23 ഓവറില്‍ 2 വിക്കറ്റിന് 140 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ജേസണ്‍ റോയ് 40 ഉം ബെയര്‍സ്റ്റോ 38 ഉം റണ്‍സെടുത്താണ് കുല്‍ദീപിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ജോ റുട്ട് 35 ഉം മോര്‍ഗന്‍ 24 ഉം റണ്‍സുമായി ബാറ്റ് വീശുകയാണ്. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനമാണ് ലോര്‍ഡ്സില്‍  നടക്കുന്നത്. ആദ്യ ഏകദിനം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. രോഹിത് ശർമയുടെയും കുൽദീപ് യാദവിന്‍റെയും മികവിലായിരുന്നു ഇന്ത്യൻ ജയം. നേരത്തെ ട്വന്‍റി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രളയക്കെടുതിക്കിടയിലും കെഎസ്ഇബിക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു, വൈദ്യുതോത്പാദനം ഉടൻ കൂട്ടേണ്ടെന്ന് തീരുമാനം
Malayalam News Live Updates: പ്രളയക്കെടുതിക്കിടയിലും കെഎസ്ഇബിക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു, വൈദ്യുതോത്പാദനം ഉടൻ കൂട്ടേണ്ടെന്ന് തീരുമാനം