ദുബായില്‍ വിനോദസഞ്ചാരത്തിന് പോയ ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം; ഭാര്യ ഗുരുതരവാസ്ഥയില്‍

Published : Jan 25, 2018, 06:16 PM ISTUpdated : Oct 05, 2018, 03:24 AM IST
ദുബായില്‍ വിനോദസഞ്ചാരത്തിന് പോയ ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം; ഭാര്യ ഗുരുതരവാസ്ഥയില്‍

Synopsis

ദുബായില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഇന്ത്യന്‍ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍ റാഷിദ് ആശുപത്രി ഐ.സി.യുവില്‍ തുടരുന്നു. കര്‍ണ്ണാടകയിലെ ബെല്ലാരി സ്വദേശിയായ റെഡ്‍മെയ്ഡ് വസ്‌ത്ര വ്യാപാരി ദിനേഷ് കവാദ് (39) ആണ് അല്‍ അവീറിലെ എമിറേറ്റ്സ് റോഡില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടത്. 37കാരിയായ ഭാര്യ നീതു ഗുരുതരാവസ്ഥയിലാണ്.

ഡെസേര്‍ട്ട് സഫാരിക്കായി മിനി വാനില്‍ പോകുമ്പോഴായിരുന്നു അപകടം. മുന്നിലുള്ള ട്രക്കുമായി വാഹനം കൂട്ടിയിടിച്ചു. വിവിധ രാജ്യക്കാരായ മൂന്ന് ദമ്പതികളാണ് വാഹനത്തിലുണ്ടായിരുന്നത്. ദിനേഷും പാകിസ്ഥാനിയായ ഡ്രൈവറും മരണപ്പെട്ടു. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തില്‍ കലാശിച്ചതെന്ന് ദുബായ് പൊലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് ദമ്പതിമാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡെസേര്‍ട്ട് സഫാരി ബുക്ക് ചെയ്തിരുന്ന ഏജന്‍സിയുടെ വാഹനത്തിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗാളിൽ വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ അക്രമം; പോളിങ് ഏജന്‍റ് ആക്രമിക്കപ്പെട്ടുവെന്ന് ബിജെപി; തെരഞ്ഞെടുപ്പ് നിരീക്ഷകർക്കെതിരെ മമത
സെന്തിൽ ബാലാജിക്ക് തിരിച്ചടി: ട്രാൻസ്ഫോർമർ അഴിമതി കേസിൽ അന്വേഷണം സിബിഐക്ക് വിട്ടു; മദ്രാസ് ഹൈക്കോടതി ഉത്തരവ്