
പാരീസ്: ഫ്രാന്‍സ് വിമാനത്താവളം വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഇനി മുതല്‍ ട്രാന്‍സിറ്റ് വിസയുടെ ആവശ്യമില്ല. ഈ മാസം ഇരുപത്തിമൂന്ന് മുതല്‍ നിയമം നിലവില്‍ വന്നതായി ഇന്ത്യയിലെ ഫ്രാന്‍സ് സ്ഥാനപതി അലക്സാണ്ട്രേ സീഗ്ലര്‍ ട്വീറ്റ് ചെയ്തു. ഇതോടെ ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ട്രാന്‍സിറ്റ് വിസ കൂടാതെ തന്നെ യാത്ര ചെയ്യാമെന്നായി.
യൂറോപ്പിലെ ഷെങ്കന്‍ രാജ്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കാണ് ഇനി ട്രാന്‍സിറ്റ് വിസ ബാധകമാവുക. വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് പരിധി വിട്ട് ഈ യാത്രക്കാര്‍ക്ക് പോകാന്‍ അനുവാദമുണ്ടാകില്ല. എന്നാല്‍ എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റ് മേഖലയില്‍ വിസയുടെ ആവശ്യമില്ലാതാകും. അതേസമയം ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്കുള്ള താമസ സൗകര്യം ട്രാന്‍സിറ്റ് പരിധിക്ക് പുറത്ത് മാത്രമേ ലഭ്യമാവുകയുള്ളൂ. അതായത് ഹോട്ടലുകളില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സാധാരണ ടൂറിസ്റ്റ് വിസ വേണ്ടിവരും.
26 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഷെങ്കന്‍ ഏരിയയുടെ ഭാഗമാണ് ഫ്രാന്‍സ്. നേരത്തെ ഇത് വഴി സഞ്ചരിക്കാന്‍ ഷെങ്കന്‍ ട്രാന്‍സിറ്റ് വിസ ആവശ്യമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam