​സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന ഇന്ത്യയിലെ ആദ്യ ഹോട്ടല്‍ തിരുവനന്തപുരത്ത്

By Web DeskFirst Published Jul 26, 2018, 10:53 AM IST
Highlights
  • സ്ത്രീകൾക്കായി സ്ത്രീകളുടെ ഹോട്ടൽ
  • ഹോട്ടൽ പദ്ധതിയുമായി സർക്കാർ
  • ആറ് മാസത്തിനകം പ്രവർത്തനമാരംഭിക്കും
  • സുരക്ഷിത താമസവും ഭക്ഷണവും ഒരുക്കും

തിരുവനന്തപുരം: സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന ഹോട്ടല്‍ പദ്ധതിയുമായി കേരള സർക്കാർ. തിരുവനന്തപുരം തമ്പനൂരിൽ കെടിഡിഎഫ്സിയുടെ കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുക. ഹോട്ടലിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

തലസ്ഥാനത്തെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസവും നല്ല ഭക്ഷണവും. ഇതാണ് ഹോസ്റ്റസ് എന്ന ഹോട്ടലിലൂടെ കെടിഡിസി ലക്ഷ്യമിടുന്നത്. ആറ് മാസത്തിനുള്ളിൽ ഹോട്ടൽ പ്രവർത്തനം തുടങ്ങും.

22 മുറികളും 28 പേർക്ക് താമസിക്കാവുന്ന രണ്ട് ഡോർമിറ്ററികളും ഹോട്ടലിൽ ഉണ്ടാകും. ലോക്കറും, വസ്ത്രങ്ങൾ അലക്കി നൽകാനുള്ള സൗകര്യവും, ഫിറ്റ്നസ് ജിമ്മും ഹോട്ടലിൽ ഒരുക്കും.ജീവനക്കാരും സ്ത്രീകൾ തന്നെയായിരിക്കുമെന്നതാണ് ഹോട്ടലിന്റെ പ്രത്യേകത.

 

click me!