പന്ത്രണ്ട് വർഷങ്ങൾ‌ക്ക് ശേഷം പെപ്സിയുടെ സിഇഒ സ്ഥാനത്ത് നിന്ന് വിരമിച്ച് ഇന്ദ്രാ നൂയി

Published : Aug 07, 2018, 07:56 AM IST
പന്ത്രണ്ട് വർഷങ്ങൾ‌ക്ക് ശേഷം പെപ്സിയുടെ സിഇഒ സ്ഥാനത്ത് നിന്ന് വിരമിച്ച് ഇന്ദ്രാ നൂയി

Synopsis

ഇന്ദ്രാ നൂയി പെപ്സി സ്ഥാനമൊഴിയുന്നു. ലമോൺ ല​ഗുവാർ‌ട്ടയാണ് ഇന്ദ്രാ നൂയിക്ക് പകരം ചുമതലയേൽക്കുന്നത്. ഒക്ടോബർ 3 ന് ഇദ്ദേഹം പദവി ഏറ്റെടുക്കും


ഒരു വ്യാഴവട്ടക്കാലം പെപ്സിയുെടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് സേവനം അനുഷ്ഠിച്ച ഇന്ദ്രാ നൂയി പടിയിറങ്ങുന്നു. ഇന്ത്യൻ വംശജയാണ് ഇന്ത്യാ നൂയി.ആ​ഗോള തലത്തിൽ‌ സോഡാ വിപണി കനത്ത തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ലമോൺ ല​ഗുവാർ‌ട്ടയാണ് ഇന്ദ്രാ നൂയിക്ക് പകരം ചുമതലയേൽക്കുന്നത്. ഒക്ടോബർ 3 ന് ഇദ്ദേഹം പദവി ഏറ്റെടുക്കും. ​ഗ്ലോബൽ ഓപ്പറേഷൻസ്, പബ്ലിക് പോളിസി, ​ഗവൺമെന്റ് വിഷയങ്ങൾ എന്നീ വിഷയങ്ങളിൽ വളരെ ​ഗ്രാഹ്യമുള്ള വ്യക്തിയാണ് ല​ഗുവാർട്ട.

പെപ്സിയെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നയിക്കാൻ ല​ഗുവാർട്ടയ്ക്ക് സാധിക്കും എന്നായിരുന്നു സ്ഥാനമാറ്റത്തെക്കുറിച്ച് ഇന്ദ്രാ നൂയി പ്രതികരിച്ചത്. നൂയിയുടെ മേധാവിത്വത്തിൽ മൗണ്ടൻ ഡ്യൂ, ​ഗാറ്റോറേഡ് എന്നിവയുടെ വിൽപ്പന എൺപത് ശതമാനം വർദ്ധിച്ചിരുന്നു. കമ്പനിയുടെ ഓഹരി മൂല്യത്തിന്റെ 78 ശതമാനം വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2019 വരെ നൂയി ബോർഡിന്റെ ചെയർമാനായി തുടരും. 

  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം