
അഹമ്മദാബാദ്: അഹമ്മദാബാദ്: ഗോരക്പുർ സംഭവത്തിനു പിന്നാലെ വീണ്ടും ആശുപത്രിയിൽ കൂട്ടശിശുമരണം. ഇത്തവണ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. വെള്ളിയാഴ്ച അർധരാത്രി അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ ഒമ്പത് നവജാത ശിശുക്കാളാണ് മരിച്ചത്.
അഞ്ചു കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഈ കുട്ടികളുടെ നിലയും ഗുരുതരമാണ്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ വലിയ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ബന്ധുക്കൾ സംഘർഷമുണ്ടാക്കുമെന്ന് ഭയന്നാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ യോഗി അദിത്യനാഥിന്റെ ഉത്തർപ്രദേശിൽ നവജാത ശിശുക്കളുൾപ്പെടെ അറപതോളം കുട്ടികൾ മരണപ്പെട്ടത് വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam