അമേരിക്ക വിസ നിഷേധിക്കുന്നത് പ്രൊജക്ടുകളെ ബാധിക്കുന്നതായി ഇന്‍ഫോസിസ്

By Web DeskFirst Published Jul 22, 2018, 3:43 PM IST
Highlights
  • ട്രംപിന്‍റെ വിസാ നയം ഇന്ത്യന്‍ കന്പനികള്‍ക്ക് തിരിച്ചടിയാവുന്നു
  • ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വര്‍ക്കിംഗ് വിസ നല്‍കാതെ അമേരിക്ക

ബെംഗളൂരു: ജീവനക്കാര്‍ക്ക് അമേരിക്ക തുടര്‍ച്ചയായി വിസ നിഷേധിക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ഇന്‍ഫോസിസ്. ഈ രീതി തുടര്‍ന്നാല്‍ അത് തങ്ങളുടെ പ്രൊജക്ടുകള്‍ നീളാനും ചിലവ് കൂടാനും കാരണമാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. 

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസ് നിലവിലെ പ്രതിസന്ധി മറികടക്കാന്‍ അമേരിക്കന്‍ പൗരന്‍മാരെ അവിടെ ജോലിക്ക് നിര്‍ത്തിയിരിക്കുകയാണ്. ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്ക തങ്ങളുടെ വിസാ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ഇതോടെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്കും മറ്റും വര്‍ക്കിംഗ് വിസയ്ക്ക് അപേക്ഷിച്ചാലും ലഭിക്കാത്ത അവസ്ഥയാണ്. 

അമേരിക്കയെ കൂടാതെ ആസ്‌ട്രേലിയയും ഇന്ത്യയിലെ പ്രൊഫഷണലുകളുടെ വിസാ അപേക്ഷ തുടര്‍ച്ചയായി നിരസിക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ യുവാക്കള്‍ക്ക് വിദേശത്തെ പ്രൊജക്ടുകളുടെ ഭാഗമാക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. 

ട്രംപ് സ്വദേശി നയം കടുപ്പിച്ചതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് അടക്കമുള്ള കമ്പനികള്‍ അമേരിക്കയില്‍ ഹബുകളും ടെക്‌നോളജി സെന്ററുകളും തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്‍ഷം കൊണ്ട് പതിനായിരം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് തൊഴില്‍ കൊടുക്കും എന്ന് പ്രഖ്യാപിച്ച ഇന്‍ഫോസിസ് ഇതിനോടകം നാലായിരം പേരെ കമ്പനിയില്‍ എടുത്തു കഴിഞ്ഞു. വിദേശികള്‍ക്ക് വര്‍ക്കിംഗ് വിസ നല്‍കുന്ന നയം ട്രംപ് ഇനിയും തുടരുകയാണെങ്കില്‍ കൂടുതല്‍ യുഎസ് പൗരന്‍മാരെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ജോലിക്കെടുക്കേണ്ടി വരും. 


 

click me!