ജിദ്ദയില്‍ പുതിയ വിമാനത്താവള ടെര്‍മിനല്‍ ഉടന്‍

By Web DeskFirst Published Mar 11, 2018, 11:58 PM IST
Highlights
  • ജിദ്ദയില്‍ പുതിയ വിമാനത്താവള ടെര്‍മിനല്‍ രണ്ടു മാസം കൊണ്ട് പ്രവര്‍ത്തനം ആരംഭിക്കും

ജിദ്ദ: ജിദ്ദയില്‍ പുതിയ വിമാനത്താവള ടെര്‍മിനല്‍ രണ്ടു മാസം കൊണ്ട് പ്രവര്‍ത്തനം ആരംഭിക്കും. വര്‍ഷത്തില്‍ മൂന്നു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ പുതിയ ടെര്‍മിനലിന് സാധിക്കും. ജിദ്ദ വിമാനത്താവളത്തിന്‍റെ  പുതിയ ടെര്‍മിനല്‍ മേയ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 

ആദ്യഘട്ടത്തില്‍ ആഭ്യന്തര വിമാങ്ങളാണ്  പുതിയ ടെര്‍മിനലില്‍ നിന്നും സര്‍വീസ് നടത്തുക. ആറു ഗേറ്റുകള്‍ തുടക്കത്തില്‍ പ്രവര്‍ത്തിക്കും. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും എല്ലാ വിമാന സര്‍വീസുകളും പുതിയ ടെര്‍മിനലില്‍ നിന്നായിരിക്കും നടത്തുക. വര്‍ഷത്തില്‍ മൂന്നു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ പുതിയ ടെര്‍മിനലിന് ശേഷിയുണ്ട്.

 136 മീറ്ററില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കണ്ട്രോള്‍ ടവര്‍ പുതിയ ടെര്‍മിനലിന്റെ പ്രത്യേകതയാണ്. നാല്‍പ്പത്തിയാര് ഗേറ്റുകളും 220 കൌണ്ടറുകളും എണ്‍പത് സെല്‍ഫ് സര്‍വീസ് മെഷിനുകളും ഉണ്ടാകും. ഫസ്റ്റ് ക്ലാസ് ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കായി അഞ്ച് ലോഞ്ചുകള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി നൂറ്റി ഇരുപത് മുറികള്‍ ഉള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ എന്നിവയും ടെര്‍മിനലില്‍ ഉണ്ടാകും. 

ആഭ്യന്തര ടെര്‍മിനലിനും ഇന്റര്‍നാഷണല്‍ ടെര്‍മിനലിനും ഇടയില്‍ യാത്ര ചെയ്യാനായി ഇലക്ട്രിക് ഷട്ട്ല്‍ സര്‍വീസ് ഉണ്ടാകും. 8200 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന നാല് നില പാര്‍ക്കിംഗ് സൗകര്യവും ഉണ്ടാകും

click me!