
കന്നുകാലികള്‍ക്കും താറാവിനും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണ്. ഈ വര്‍ഷം 40,000 കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. ബാക്കി കന്നുകാലികളെ അടുത്തവര്‍ഷം ഇന്‍ഷുര്‍ ചെയ്യും. താറാവുകളെ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുകയാണ്. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളടക്കം ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷന്‍ സഹായകമാകും. ഒറ്റദിവസം കൊണ്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ആലപ്പുഴയില്‍ പക്ഷിപ്പനി ഉണ്ടായ സമയത്ത് കള്ളക്കണക്ക് ഉണ്ടാക്കാക്കി നഷ്‌ടപരിഹാരം തട്ടിയെടുക്കാനുള്ള ശ്രമം പിടികൂടിയതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം.
താറാവുകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നു. പക്ഷിപ്പനിമൂലം താറാവിനെ നഷ്‌ടപ്പെട്ട 130 പേര്‍ക്കായി 11.67 കോടി രൂപയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. രണ്ടു മാസത്തിലേറെ പ്രായമുള്ള താറാവിന് 200 രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. പക്ഷിപ്പനി മൂലം താറാവിനെ നഷ്‌ടപ്പെട്ട ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്ക് അനുവദിച്ച 8.97 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam