
സംസ്ഥാനത്ത് നടക്കുന്ന എഴുപത് ശതമാനം അറസ്റ്റുകളും അനധികൃതമെന്ന് ഇന്റലിജൻസ് മേധാവി. പൊലീസ് സ്വമേധായ രജിസ്റ്റർ ചെയ്യുന്ന കേസുകള്‍ കാരണം മറ്റ് കേസുകളുടെ അന്വേഷണം തടസ്സപ്പെടുകയാണെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് നൽകിയ സർക്കുലറിൽ പറയുന്നു. സർക്കുലർ ഇതിനകം സേനക്കുള്ളിൽ ചർച്ചയും വിവാദമായിട്ടുണ്ട്.
പൊലീസ് സ്റ്റേഷനുകളിൽ വരുന്ന പരാതികളിൽ കൃത്യമായി കേസ് രജിസ്റ്റർ ചെയ്യുകയും അപകടങ്ങളും കുറ്റകൃത്യങ്ങളും ഒഴിവാക്കാൻ പൊലീസ് സ്വമേധയാ കേസെടുക്കുയും ചെയ്യുന്നത് പരിഗണിച്ചാണ് കേരള പൊലീസിന് പലപ്പോഴും ദേശീയ അംഗീകാരങ്ങള്‍ ലഭിക്കുന്നത്. പക്ഷെ ഇത്തരം സ്വമേധയാ കേസുകള്‍ മറ്റ് കേസുകളുടെ അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന വാദവുമായി ഇന്റലിജന്‍സ് മേധാവിയുടെ സക്കുലർ. സ്വമേധയാ കേസുകളുക്കുന്നതിനാൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുകയും അത് സർക്കാരിനെതിരെ ജനങ്ങളുടെ അവമതിപ്പിനും ഇടയാക്കുന്നുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന 95 ശതമാനം കേസുകളും മദ്യപിച്ച വാഹനമോടിക്കുന്നതിന് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുന്നവയാണ്. ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ കോടതിയലെത്തുന്ന ഇത്തരം കേസുകള്‍ തള്ളിപ്പോവുകയാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന രീതിപോലും ശരിയല്ല. ഇത്തരം കേസുകളുടെ പുറകേ നടക്കുന്നതിൽ പ്രധാനപ്പെട്ട പല കേസുകളുടെ അന്വേഷണത്തിൽ വീഴ്ചവരുത്തുണ്ട്. സ്വമേധയാ കേസുകളിലാണ് 70 ശതമാനം അറസ്റ്റുമുണ്ടാകുന്നത്. നടപടികള്‍ പാടിക്കാതെയുള്ള ഇത്തരം അറസ്റ്റുകളും അനധികൃതമാണെന്ന് ഇന്റലിജന്‍സ് ഡിജിപി പറയുന്നു. മദ്യപിച്ച വാഹമോടിക്കുന്ന കേസുകളിൽ പ്രതി കുറ്റം സമ്മതിച്ചാൽ പൊലീസ് സ്റ്റേഷനിൽ തന്നെ പിഴ അടച്ച് തീപ്പാക്കിയാൽ കോടതികളിലെയും സ്റ്റേഷനുകളിലെയും കേസുകളുടെ ബാഹുല്യം കുറയ്ക്കുമെന്നും ഡിജിപി സർക്കുലറിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ അറിവിലേക്കായി എന്ന പേരിൽ ഇന്റലിജൻസിന് ഇങ്ങനയൊരു സർക്കുല ഇറക്കണമോയെന്ന കാര്യത്തിൽ സേനക്കുള്ളിൽ തർക്കം ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam