മാവോയിസ്റ്റുകള്‍ ബാങ്കുകള്‍ ആക്രമിക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

Published : Nov 08, 2017, 07:13 PM ISTUpdated : Oct 04, 2018, 08:11 PM IST
മാവോയിസ്റ്റുകള്‍ ബാങ്കുകള്‍ ആക്രമിക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

Synopsis

വയനാട്: മാവോയിസ്റ്റുകള്‍ വയനാട്ടിലെ ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും അക്രമിക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതെ തുടര്‍‍ന്ന് സ്വന്തം ചിലവില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ഇത്തരം സ്ഥാപനങ്ങള്‍ക്ക് വയനാട് പോലീസ് നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ജില്ലയിലെ ദേശസാല്‍കൃതബാങ്ക് ശാഖകള്‍ പ്രാഥമിക സഹകരണസംഘം ഓഫീസുകള്‍ എടിഎമ്മുകള്‍ പെട്രോള്‍ പമ്പുകള്‍ എന്നിവയുടെ അധികാരികള്‍ക്കാണ് ജില്ലാ പോലീസ് സുരക്ഷ വര‍്ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതിന് ഇത്തരം സ്ഥാപനങ്ങള്‍ അക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധഥിയിടുന്തനായി  രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസിന്‍റെ ഈ നീക്കം. ജനവാസ് മേഖലയില്‍ നിന്നും ഒറ്റെപ്പെട്ടുകിടക്കുന്ന സ്ഥാപനങ്ങള്‍ അക്രമിക്കാനാണ് ഏറെ സാധ്യത ജില്ലയിലെ ധനകാര്യസ്ഥാപനങ്ങള്‍  സ്വന്തം നിലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കണം.

സിസി ടിവി  ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് എല്ലാ ദിവസവും പരിശോധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍അപ്പോലഞ് തന്നെ അറിയിക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.  കഴിഞ്ഞ ദിവസം തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിസരത്ത് രാത്രിയില്‍ കണ്ട അപരിചിതര്‍ മാവാോയിസ്റ്റുകളാണെന്നും രഹസ്യാന്വേഷണവിഭാഗം സ്ഥിരികരിച്ചിട്ടുണ്ട്. ഇതെ തുട്ര‍ന്ന് ജില്ലിയിലെ പോലീസ് സ്റ്റേഷന്‍ അക്രമിക്കാനുള്ള സാധ്യതയും പോലീസ് മുന്നില്‍ കാണുന്നുണ്ട് അതുകോണ്ട് മുഴുവന‍് പോലീസ് സ്റ്റേഷനുകളുടെ സുരക്ഷയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. ഇതോടോപ്പം ജനവാസ കേന്ദ്രങ്ങള്‍ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ മുഴുവന്‍ സമയവും പോലീസിന‍്റെ നീരിക്ഷണത്തിലായിരിക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം