വയനാട്ടില്‍ അന്താരാഷ്ട്ര ചക്ക മഹോത്സവം ജൂലൈ ഒന്‍പത് മുതൽ

Web Desk |  
Published : Jul 05, 2018, 07:32 PM ISTUpdated : Oct 02, 2018, 06:44 AM IST
വയനാട്ടില്‍ അന്താരാഷ്ട്ര ചക്ക മഹോത്സവം ജൂലൈ ഒന്‍പത് മുതൽ

Synopsis

ജൂലൈ ഒന്‍പത് മുതല്‍ 15 വരെയാണ് ചക്കമഹോത്സവം

കോഴിക്കോട്: കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റേയും കേരള കാര്‍ഷിക സര്‍വകലാശാലയുടേയും സംയുക്താഭിമുഖ്യത്തില്‍ വയനാട് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജൂലൈ ഒന്‍പത് മുതല്‍ 15 വരെ അന്താരാഷ്ട്ര ചക്ക മഹോത്സവം-2018 നടത്തുന്നു. കേരളത്തിന്‍റെ സുപ്രധാന ഭക്ഷ്യവിളയായ ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ചക്കയുടെ മൂല്യവർധിത സാധ്യതകളും വിപണന ശൃംഖലകളും കണ്ടെത്തി തൊഴില്‍ മേഖലകളെ ശക്തിപ്പെടുത്തുവാനും മികച്ച വരുമാനം കണ്ടെത്താനുമുളള അവസരങ്ങള്‍ ഒരുക്കുകയാണ് മേളയുടെ ലക്ഷ്യം. 

മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങി ഭാരതത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുളള ശാസ്ത്രജ്ഞര്‍, വ്യവസായികള്‍ പങ്കെടുക്കുന്ന സിമ്പോസിയം ഏഴ് ദിവസങ്ങളിലായി നടത്തപ്പെടും. സ്ത്രീ സംരംഭകര്‍ക്കുളള അഞ്ച് ദിവസത്തെ സൗജന്യ പരിശീലന പരിപാടി ജൂലൈ ഒന്‍പത് മുതല്‍ 13 വരെ സംഘടിപ്പിക്കും. പരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണം 18 വിഭവങ്ങള്‍ അടങ്ങിയ ചക്ക സദ്യ ആയിരിക്കും. ആദിവാസി സംഗമവും വിത്തുത്സവവും ഇതിനോടു കൂടെ ഉണ്ടായിരിക്കും. 

ഭക്ഷ്യ വൈവിധ്യം ചക്കയില്‍ എന്ന വിഷയത്തില്‍ സ്ത്രീകള്‍ക്ക് മൂന്ന് ദിവസങ്ങിലായി എകദിന പരിശീലന പരിപാടി നടത്തും. വ്യത്യസ്ത ഇനം ചക്കകളുടെ ബൃഹത്തായ പ്രദര്‍ശനം, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും, സെമിനാറുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയും ഉണ്ടായിരിക്കും. മഹോത്സവത്തോടനുബന്ധിച്ച് ചക്കയിലെ കൊത്തുപണി, ചക്കപാചകം, മികച്ച ചക്ക, ചക്ക ചിത്രരചന, ചക്ക ഫോട്ടൊഗ്രാഫി എന്നിവയില്‍ മത്സരങ്ങളും സംഘടിപ്പിക്കും. വിവിധ പരിപാടികളിലേക്കുളള രജിസ്ട്രഷന്‍, വിശദ വിവരങ്ങള്‍ എന്നിവ അറിയുന്നതിന് rarsamb@kau.in/shajeesh.jan@Kau.in ,mailto:rarsamb@kau.in/shajeesh.jan@Kau.in എന്നീ ഇ മെയില്‍ വിലാസങ്ങളിലോ 04936 260421, 04936 260561 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന്  അസിസ്റ്റന്‍റ് ഡയറക്റ്റര്‍ ഒഫ് അഗ്രികള്‍ച്ചര്‍ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ