
കൊച്ചി: തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇൻകം ടാക്സ് വിജിലൻസിന്‍റെ ഉത്തരവ്. ആദായനികുതി വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്‍റേതാണ് ഉത്തരവ്. കൊച്ചി യൂണിറ്റിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉടൻ റിപ്പോര്‍ട്ട് സമര്പ്പിക്കാനും നിര്‍ദേശം. ഈ മാസം 16നാണ് ഉത്തരവ് പുറത്തിറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വെളിപ്പെടുത്താത്ത 150 കോടി രൂപയുടെ സ്വത്തിനെ കുറിച്ച് അന്വേിക്കണമെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam