ഇത്തവണയും ജാമ്യം നേടാന്‍ ദിലീപിനെ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം

Published : Aug 13, 2017, 12:15 PM ISTUpdated : Oct 05, 2018, 01:36 AM IST
ഇത്തവണയും ജാമ്യം നേടാന്‍ ദിലീപിനെ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇത്തവണയും ദിലീപിന് ജാമ്യം ലഭിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ രണ്ടാം ജാമ്യാപേക്ഷയെ എതിര്‍ത്ത് ശക്തമായ എതിര്‍സത്യവാങ്മൂലമാണ് പൊലീസ് തയ്യാറാക്കുന്നത്. പോലീസിനെ പ്രതികൂട്ടിലാക്കാന്‍ ലക്ഷ്യമിട്ട്  ദിലീപ്‌ ഉയര്‍ത്തിയ വാദങ്ങള്‍ പൂര്‍ണ്ണമായി നിഷേധിക്കുന്നതാവും, കേസ് ഇനി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം.

കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ ജയിലില്‍ നിന്ന് എഴുതിയ കത്ത് സംബന്ധിച്ച് അന്നു തന്നെ ഡി.ജി.പിക്ക് വാട്സ്ആപ് വഴി പരാതി നല്‍കിയെന്നും രണ്ട് ദിവസം കഴിഞ്ഞ് നേരിട്ട് പരാതി നല്‍കിയെന്നുമാണ് ദിലീപിന്റെ വാദം. എന്നാല്‍ വാട്‌സ്‌‍ആപിലൂടെ നല്‍കിയ പരാതി നിയമപരമല്ലെന്നും സംഭവത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ ദിലീപ്‌ സംശയത്തിന്റെ നിഴലിലായിരുന്നുവെന്നും പോലീസ്‌ ഹൈക്കോടതിയെ അറിയിക്കും. മാര്‍ച്ച്‌ 28ന് പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയിട്ടും ലീപ്‌ ഇതു സംബന്ധിച്ച്‌ ഡി.ജി.പിക്ക് പരാതി നല്‍കിയത്‌ ഏപ്രില്‍ 22 നുമാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഭീഷണിയുണ്ടായിട്ട്‌ 26 ദിവസം കഴിഞ്ഞാണ്‌ ദിലീപ്‌ ഡി.ജി.പിക്കു പരാതി നല്‍കിയത്‌. ഭീഷണിയുണ്ടായിരുന്നെങ്കില്‍ ഉടനടി പോലീസിനെ അറിയിക്കാതെ ഇത്രയും നാള്‍ എന്തിനു കാത്തിരുന്നുവെന്നാണ്‌ പോലീസിന്റെ ചോദ്യം. 

കേസിലെ ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാന്‍ പര്യാപ്‌തമായ യാതൊരു തെളിവും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാണു ദിലീപ്‌ പുതിയ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്‌. ജാമ്യഹര്‍ജി 18 നാണ് കോടതി ഇനി പരിഗണിക്കുന്നത്. നേരത്തേ, വിചാരണ കോടതിയായ അങ്കമാലി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയും പിന്നീട്‌ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൗരന്മാർക്ക് 3 രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ, നിലവിൽ ഈ രാജ്യങ്ങളിലുള്ളവർ ഉടൻ തിരിച്ചെത്തണമെന്നും നിർദ്ദേശം
'മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നു, വണ്ടി തടഞ്ഞ് ബിജെപി'; അ‍ർധരാത്രി വാർത്താ സമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ, ബംഗാളിൽ നാടകീയ രംഗങ്ങൾ