ഐഫോണ്‍ 7 സ്വന്തമാക്കാന്‍ ദുബായില്‍ വന്‍തിരക്ക്

Web Desk |  
Published : Sep 18, 2016, 06:48 PM ISTUpdated : Oct 05, 2018, 01:13 AM IST
ഐഫോണ്‍ 7 സ്വന്തമാക്കാന്‍ ദുബായില്‍ വന്‍തിരക്ക്

Synopsis

ദുബായ്: ഐഫോണ്‍ സെവന്‍ സ്വന്തമാക്കാന്‍ ദുബായിലെ ആപ്പിള്‍സ്റ്റോറിലും മൊബൈല്‍ ഷോപ്പുകളിലും വന്‍തിരക്ക്. ഫോണ്‍ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ എല്ലായിടങ്ങളിലും സറ്റോക്കുകള്‍ തീര്‍ന്നതിനാല്‍ പലരും നിരാശരായി മടങ്ങി.

ഐഫോണ്‍ സെവന്‍ സ്വന്തമാക്കാന്‍ വന്‍ തിരക്കാണ് ദുബായിലെ മാളുകളിലും എത്തിസലാത്ത് കേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. ഫോണ്‍ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ എല്ലായിടങ്ങളിലും സറ്റോക്കുകള്‍ തീര്‍ന്നു. ജെറ്റ് ബ്ലാക്ക് നിറത്തിനാണ് ആവശ്യക്കാറേരെ എത്തിയതെന്ന് ഉപയോക്താക്കള്‍ പറഞ്ഞു. ഇരട്ട ലെന്‍സ് റിയര്‍ കാമറയുള്ള ഐ ഫോണ്‍ സെവന്‍ പ്ലസിനോടായിരുന്നു ആളുകള്‍ക്കു കൂടുതല്‍ പ്രിയം.

ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തവര്‍ക്ക് അടുത്ത മൂന്നാഴ്ചക്കുള്ളില്‍ ഫോണുകള്‍ ലഭിക്കും. ഐഫോണ്‍ സെവന്‍ 32 ജിബി മോഡലിന് 2599 ദിര്‍ഹമാണ് വില. 128 ജിബിക്ക് 2999 ദിര്‍ഹവും ഈ ശ്രേണിയില്‍ ഏറ്റവും മെമ്മറി കൂടിയ 256 ജിബി മോഡലിനു 3399 ദിര്‍ഹവുമാണ് വില. സെവന്‍ പ്ലസിനു 3099 ദിര്‍ഹം, 3899 ദിര്‍ഹമാണ് 256 ജിബി യുടെ വില. അഞ്ചു നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ്. പ്രതിമാസം 115 ദിര്‍ഹം അടക്കുന്ന പദ്ധതിയിലൂടെ ഐഫോണ്‍ സ്വന്തമാക്കാന്‍ എത്തിസലാത്തും സംവിധാനം ഒരുക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്, 'പ്രതിഷേധക്കാരെ വെടിവെച്ചാൽ രക്ഷിക്കാൻ അമേരിക്കയെത്തും, അമേരിക്കൻ സൈന്യം തയ്യാർ'
രണ്ട് വർഷത്തിനുള്ളിൽ ജയിച്ചില്ലെങ്കിൽ ജോലി പോകും? സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് സർക്കാർ ഉത്തരവിലും സംരക്ഷണമില്ല; ടെറ്റ് പരീക്ഷയെഴുതണം