ട്രംപിനെ തള്ളി ഇറാന്‍; ഭീഷണികള്‍ ഭരണപരിചയം ഇല്ലാത്തത് കൊണ്ട്

By Web DeskFirst Published Feb 3, 2017, 5:29 AM IST
Highlights

മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ വിമര്‍ശനമുന്നയിച്ച അമേരിക്കന്‍ പ്രസി‍ഡന്റ് ഡോണള്‍ഡ് ട്രംപിനെ തള്ളി ഇറാന്‍. ട്രംപിന്റെ ഭീഷണി ഭരണ പരിചയമില്ലാത്തയാളിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശമായി മാത്രമേ കാണാനാവൂവെന്നും ഇത്തരം ഭീഷണികളെ വകവയ്‌ക്കുന്നില്ലെന്നും ഇറാന്‍ തിരിച്ചടിച്ചു. ഇറാന്‍ മിസൈല്‍ വികസിപ്പിച്ചത് ഭീകരരെ നേരിടാനാണെന്നും അമേരിക്കയുടെ നടപടി ഭീകരരെ സഹായിക്കുന്നതാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഇറാന്‍റെ നടപടി നിരുത്തരവാദപരവും പ്രകോപനമുണ്ടാക്കുന്നതാണെന്നുമായിരുന്നു ട്രംപിന്റെ വിമര്‍ശനം.
 

click me!