പൊതുസ്ഥലത്തെ സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഇറാന്‍

By Web DeskFirst Published Dec 29, 2017, 2:55 PM IST
Highlights

ടെഹ്റാന്‍: മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം ഇറാന്‍ പൊതുസ്ഥലത്തെ സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഇളവ് നല്‍കുന്നു. വിദേശ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. നിലവില്‍ ടെഹ്രാനില്‍ മാത്രമാണ് ഇളവ് എന്നാണ് സ്കൈ ന്യൂസ് പോലുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പ്രകാരം ഇനി സ്ത്രീകള്‍ തലമറയ്ക്കാതെ പൊതുസ്ഥലത്ത് ഇറങ്ങാം. ഇന്നലെയാണ് അപ്രതീക്ഷിതമായി ടെഹ്റാന്‍ പോലീസ് ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയത്.

ഇസ്ലാമിക് വസ്ത്രധാരണത്തില്‍ അല്ലാതെ കാണുന്നവര്‍ ഇനി ശിക്ഷ നടപടികള്‍ നേരിടുകയോ, അവര്‍ക്കെതിരെ കേസുകളോ എടുക്കില്ല, ടെഹ്റാന്‍ സിറ്റി പോലീസ് മേധാവി ഹോസൈന്‍ റെഹീമി പറഞ്ഞു. 

എന്നാല്‍ ഇത് ഒരിക്കല്‍ മാത്രം ക്ഷമിക്കുന്നതാണെന്നും ചിലപ്പോള്‍ ആവര്‍ത്തിച്ചുള്ള തെറ്റ് പ്രോസീക്യൂഷന് കാരണമായേക്കാം. തലസ്ഥാനമായ ടെഹ്റാനില്‍ മാത്രമായിരിക്കും ഈ ഇളവ്.  ഈ വര്‍ഷം വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട റൂഹിനിയുടെ ഇടപെടലും, സൗദിയില്‍ അടുത്തിടെ വരുത്തിയ പരിഷ്കാരങ്ങളും ടെഹ്റാനിലെ ഈ ചെറിയ ഇളവിന് കാരണമാക്കിയെന്നാണ് പാശ്ചത്യ മാധ്യമങ്ങള്‍ പറയുന്നത്.

click me!