താല്ക്കാലിക സംവിധാനം കൂറേ കണ്ടതാണ്. ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീംകോടതി, നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ കഴിയുമോ എന്ന് കോടതി

Published : Jul 24, 2026, 02:12 PM IST
SUPREME COURT CJP STRIKE

Synopsis

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച ആവർത്തിക്കാതിരിക്കാൻ കർശനനടപടി വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. താല്ക്കാലിക നടപടികളല്ല വേണ്ടെന്നും കോടതി വ്യക്തമാക്കി.

ദില്ലി: നീറ്റ്  ചോദ്യപ്പേപ്പ‍ർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി. പിഴവുകൾ ഇനി അം​ഗീകരിക്കാൻ കഴിയില്ല. ഇത്തരം നടപടികൾ ആവ‍ർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാ‍ർ അറിയിച്ചു. നീറ്റ് പരീക്ഷ ന‌ടത്തിപ്പിൽ സമദ​ഗ്രമായ മാറ്റം കൊണ്ടു വന്നിട്ടുണ്ട് കേന്ദ്രസർക്കാ‍ർ വ്യക്തമാക്കി. ഇപ്പോഴത്തെ ആരോപണങ്ങളിൽ കർശന നടപടികൾ എടുത്തിട്ടുണ്ട്. ഉൾപ്പടെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഇപ്പോഴത്തേത് താല്ക്കാലിക സംവിധാനമാണോ എന്ന് സുപ്രീംകോടതി ചോദിച്ചു. താല്ക്കാലിക സംവിധാനങ്ങൾ എപ്പോഴും കാണുന്നതാണെന്നും ഇത് കാലങ്ങളായി പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇപ്പോൾ എടുത്ത നടപടികൾ‌ കോടതി സസൂക്ഷം നിരീക്ഷിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. നീറ്റ് പരീക്ഷ പരിഷ്ക്കണത്തിന് രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കുകയാണ്. ഡേറ്റാ സുരക്ഷ ഉൾപ്പടെ കൃത്യമാക്കുന്നതിന് നടപടികൾ എടുക്കുന്നുണ്ട്.

പരീക്ഷ രീതി മാറ്റിക്കൂടെ 

 നീറ്റ് പരീക്ഷ കമ്പ്യൂട്ട‍‍ർ അധിഷ്ഠിതമായി നടപ്പാക്കാൻ കഴിയുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. ‌ഡേറ്റാ ചോ‍ർച്ച ഇല്ലാതെ എങ്ങനെ പരീക്ഷ നടത്താൻ കഴിയുമെന്ന് വിശദീകരിക്കണമെന്നും‌ കോടതി സർക്കാരിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സമ​ഗ്രമായ കാഴ്ചപ്പാട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

308 മില്യണ്‍ വ്യൂസ്, പിന്നാലെ ഇന്നും ഇൻസ്റ്റഗ്രാമിൽ വീഡിയോയുമായി പ്രധാനമന്ത്രി; 'താങ്ക്യു ഫ്രന്‍റ്സ്'
നാടിനെ നടുക്കിയ കൊലപാതകം, 24 കാരനായ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി